മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ നൊമ്പരമായി 'നൊമ്പരസന്ധ്യ'
text_fieldsപെരിയ: അവരുടെ മനസ്സുനിറയെ സഹോദരങ്ങളെക്കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഒാർമകളായിരുന്നു. വേദന നിറഞ്ഞ മനസ്സുമായാണ് അവർ ഇരുവരും അമ്മമാരുടെ വേദന ആവിഷ്കരിച്ച 'നൊമ്പരസന്ധ്യ' ഉദ്ഘാടനം ചെയ്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ് - ശരത് ലാൽ രക്തസാക്ഷിത്വ ദിനത്തിെൻറ ഭാഗമായി ജവഹർ ബാൽമഞ്ച് ജില്ല കമ്മിറ്റിയാണ് കല്യോട് ടൗണിൽ നൊമ്പരസന്ധ്യ സംഘടിപ്പിച്ചത്. കൃപേഷിെൻറയും ശരത് ലാലിെൻറയും സഹോദരിമാരായ കൃഷ്ണപ്രിയയും അമൃതയും ഭദ്രദീപം കൊളുത്തിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
രാഷ്ട്രീയ അക്രമങ്ങൾക്കിടെ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ തീരാദുഃഖങ്ങൾ ആവിഷ്കരിക്കുന്ന സംഗീത നൃത്തശിൽപമാണ് 'നൊമ്പരസന്ധ്യ'. ജവഹർ ബാൽമഞ്ച് ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തി.
ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ.പി.സി.സി സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, എം. അസൈനാർ, ഡി.സി.സി ജനറൽ സെക്രട്ടറി ധന്യ സുരേഷ്, സംസ്ഥാന കോഒാഡിനേറ്റർ വി.വി. നിഷാന്ത്, സി.കെ. അരവിന്ദൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ, രാജൻ പെരിയ, ജോമോൻ ജോസ്, രതീഷ് കാട്ടുമാടം, നോയൽ ടോം ജോസഫ്, എം.കെ. ബാബുരാജ്, വൈഷ്ണവ് ബേഡകം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.