പെരിയ ഇരട്ടക്കൊല: സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള നടപടി വെല്ലുവിളി –കോൺഗ്രസ്
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള സർക്കാർ നടപടി വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡൻറ്ഹക്കീം കുന്നിൽ ആരോപിച്ചു. മക്കൾ നഷ്ടപ്പെട്ട രക്ഷിതാക്കൾ നിയമയുദ്ധത്തിലൂടെ നേടിയതും നിയമവാഴ്ച ആഗ്രഹിക്കുന്ന പൊതുസമൂഹം ഇരുകൈയും നീട്ടി സ്വാഗതം ചെയ്ത വിധിയെയാണ് ഖജനാവിലെ പൊതുമുതൽ നൽകി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.
സർക്കാർ കൊലയാളികൾക്കൊപ്പമാണെന്നാണ് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടാലും കൊലക്കേസിൽപെട്ടാലും പാർട്ടി കണക്കിൽ വരവുവേണമെന്ന ലക്ഷ്യം മാത്രമേ സി.പി.എമ്മിനുള്ളൂവെന്ന് ഹക്കീം കുന്നിൽ ആരോപിച്ചു. അഭിമന്യു വധക്കേസിൽ സി.പി.എം കൈക്കൊണ്ട ലാഘവത്വവും വെഞ്ഞാറമൂട് കേസിൽ കൈക്കൊണ്ടിരിക്കുന്ന ഇരട്ടത്താപ്പും ഇരകളുടെ നീതിക്ക് വേണ്ടിയല്ല.
പാർട്ടിയുടെ കാട്ടുനീതിക്കുവേണ്ടിയാണെന്നും ഹക്കീം കുന്നിൽ ആരോപിച്ചു. സർക്കാർ നടപടിയെ കോൺഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഹക്കീം കുന്നിൽ പ്രസ്താവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.