പ്ലാേൻറഷന്‍ കോര്‍പറേഷന്‍: സി.െഎ.ടി.യുവിനെതിരെ എ.െഎ.ടി.യു.സി
text_fieldsകാസർകോട്: പ്ലാേൻറഷന്‍ കോര്‍പറേഷന്‍ കാസര്‍കോട് എസ്റ്റേറ്റ് കമ്മിറ്റി യോഗത്തിലുണ്ടായ സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ടവരോട് അന്വേഷിക്കുകപോലും ചെയ്യാതെ സംഭവം വളച്ചൊടിച്ച് എ.ഐ.ടി.യു.സിയെ അപമാനിക്കാനാണ് സി.ഐ.ടി.യു നേതൃത്വം ശ്രമിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
യോഗത്തിനിടയില്‍ പ്രകോപനപരമായ ചില പദപ്രയോഗങ്ങളെ തുടര്‍ന്ന് വാക്തര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇത്തരം പദപ്രയോഗം നടത്തിയത് യോഗം വിളിച്ചുചേര്‍ത്ത എസ്റ്റേറ്റ് മാനേജറോടെങ്കിലും ചോദിച്ചറിയാന്‍ സി.ഐ.ടി.യു നേതൃത്വം തയാറാകേണ്ടതായിരുന്നു.
സി.ഐ.ടി.യു യൂനിയന്‍ സെക്രട്ടറിയാണ് ഇത്തരം പദപ്രയോഗം നടത്തി പ്രകോപനം സൃഷ്ടിച്ചത്. ഇത് ചോദ്യം ചെയ്ത എ.ഐ.ടി.യു.സി യൂനിയന്‍ ഡിവിഷന്‍ സെക്രട്ടറിയെ മര്‍ദിക്കുകയായിരുന്നു.
സി.ഐ.ടി.യുവിെൻറ തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തണമെന്നും എസ്റ്റേറ്റിെൻറ സുഗമമായ പ്രവര്‍ത്തനം സാധ്യമാക്കാൻ ആവശ്യമായ നിലപാടെടുക്കണമെന്നും എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ് ടി. കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.വി. കൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.