ലോക്ഡൗണിൽ സഹായവുമായി പൊലീസുണ്ട്
text_fieldsകാസർകോട്: ലോക്ഡൗണിൽ കുടുങ്ങിയവർക്ക് സഹായവുമായി പൊലീസ്. ആവശ്യക്കാർക്ക് മരുന്ന് എത്തിക്കുന്നതിനുപുറമെ ഭക്ഷണവും എത്തിച്ച് മാതൃകയാവുകയാണ് ജില്ലയിലെ പൊലീസ്. മരുന്നുവാങ്ങാൻ എന്നപേരിൽ ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ സർക്കാർതലത്തിൽ എടുത്ത തീരുമാനമാണത്.
ലോക്ഡൗണിൽ പുറത്തിറങ്ങുന്ന വാഹനങ്ങൾ പരിശോധിക്കുേമ്പാൾ മിക്കവരും പറയുന്ന മറുപടിയാണ് മരുന്നുവാങ്ങാൻ പോവുന്നുവെന്നത്. പരമാവധി ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭീമനടി ടൗണിൽ വർഷങ്ങളായി ഒറ്റക്ക് താമസിക്കുന്ന അനിയൻ ഭക്ഷണം കിട്ടാതെ കുടുങ്ങിയിരുന്നു. ഹോട്ടലുകൾ ഒന്നും തുറക്കാത്തതിനാലാണ് ഇയാൾ ദുരിതത്തിലായത്. വിവരമറിഞ്ഞ ചിറ്റാരിക്കാൽ എസ്.ഐ കെ.പി. രമേശൻ കൂവപ്പാറയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതി എത്തിച്ചു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.