പിണറായി കള്ളമേ പറയൂവെന്ന് ജനം തിരിച്ചറിഞ്ഞു –രാജ്മോഹൻ ഉണ്ണിത്താൻ
text_fieldsചെറുവത്തൂർ: സ്വപ്നയെ അറിയില്ലെന്നുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കള്ളമേ പറയുന്നുള്ളൂവെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആരോപിച്ചു.
ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പി.സി. രാമൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രത്തിലില്ലാത്ത തരത്തിൽ ആറ് കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് വട്ടമിട്ടു പറക്കുകയാണ്. പാർട്ടിയും ഗവൺമെൻറും അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡൻറ് ഒ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ.രാജേന്ദ്രൻ, കെ.വി.ഗംഗാധരൻ, പി.കെ. ഫൈസൽ, കെ.വി. സുധാകരൻ, കെ. ജയരാജ്, മഡിയൻ ഉണ്ണികൃഷ്ണൻ, വി.കൃഷ്ണൻ മാസ്റ്റർ, പി.കുഞ്ഞിക്കണ്ണൻ, വി.നാരായണൻ, കെ. ബാലകൃഷ്ണൻ,ഡോ. കെ.വി. ശശിധരൻ, എം.പി.പത്മനാഭൻ, രാജേന്ദ്രൻ പയ്യാടക്കത്ത്, സത്യനാഥൻ പത്രവളപ്പിൽ എന്നിവർ സംസാരിച്ചു.
കാര്യങ്കോട് പുഴയിൽ അപകടത്തിൽപെട്ട അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയ മയ്യിച്ചയിലെ കെ. പ്രണവിനെ ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനുമോദിച്ചു.
നേരത്തേ പി.സി. രാമ െൻറ ഛായാചിത്രത്തിൽ കോൺഗ്രസ് നേതാക്കൾ പുഷ്പാർച്ചന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.