നഗരസഭയിൽ ജില്ല ലീഗ് പ്രസിഡൻറിെൻറ വാർഡിൽ ഉൾപ്പെടെ വിമതർ
text_fieldsകാസർകോട്: കാസർകോട് നഗരസഭയിൽ ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് ടി.ഇ. അബ്ദുല്ലയുടെ വാർഡിൽ ഉൾെപ്പടെ വിമതൻ രംഗത്ത്. നഗരസഭയിലെ 27ാം വാർഡായ തളങ്കര കണ്ടത്തിലിൽ മുസ്ലിം ലീഗിെൻറ സ്ഥാനാർഥി കെ.എം. സിദ്ദീഖ് ചക്കരക്കെതിരെയാണ് ലീഗ് നേതാവുകൂടിയായ ഹസൈൻ തളങ്കര പത്രിക നൽകിയത്.
30 വർഷത്തോളമായി ലീഗിെൻറ പ്രാദേശിക നേതൃത്വത്തിൽ പ്രവർത്തിക്കുകയായിരുന്ന ഹസൈെൻറ പേരാണ് ആദ്യം പരിഗണിച്ചത്. എന്നാൽ, ജില്ല ലീഗ് നേതൃത്വത്തിൽനിന്ന് സിദ്ദിഖീെൻറ പേര് ഇറങ്ങിവരുകയായിരുന്നുവെന്ന്. സ്ഥാനാർഥിയെ മാറ്റണമെന്ന ആവശ്യം നേതൃത്വം പരിഗണിച്ചില്ല, ഇതിനെ തുടർന്നാണ് ഹസൈനെ, കുട അടയാളത്തിൽ സ്ഥാനാർഥിയാക്കിയത്. കടുത്ത വെല്ലുവിളിയാണ് ഇൗ വാർഡിൽ ലീഗ് സ്ഥാനാർഥി നേരിടുന്നത്. ക
ണ്ടത്തിൽ വാർഡ് ഉൾപ്പെടെ ഏഴ് വാർഡുകളിൽ വിമതർ മത്സരരംഗത്തുണ്ട്. 2015ൽ പള്ളം, ഫോർട്ട് റോഡ്, അടുക്കത്തുബയൽ, ഹൊന്നമൂല എന്നീ നാലു വാർഡുകളിൽ ലീഗിന് ഭീഷണി സൃഷ്ടിച്ച വിമതർ ജയിച്ചിരുന്നു. ഇത്തവണ ബാേങ്കാട്, തളങ്കര കണ്ടത്തിൽ, തളങ്കര പടിഞ്ഞാർ എന്നിവയിൽ കൂടി വിമത സാന്നിധ്യമുണ്ട്. കഴിഞ്ഞ തവണ മത്സരിച്ചതിെൻറ പേരിൽ നടപടിക്ക് വിധേയരായ വിമതരെ ലീഗ് തിരിച്ചെടുത്തിരുന്നു. തിരിച്ചെടുക്കുേമ്പാൾ മുന്നോട്ടുവെച്ച ധാരണ നടപ്പായില്ല. ഇതാണ് ഇത്തവണ വിമതർ രംഗത്തുവരാൻ കാരണം.
പത്രിക പിൻവലിക്കാനുള്ള സമയത്തിന് അരമണിക്കൂർ മുമ്പ് ജില്ല ലീഗിൽ നിന്നും ചർച്ചക്ക് വിളിച്ചിരുന്നു. ധാരണ നടപ്പാക്കാൻ രേഖമൂലം കത്ത് തരാമെന്നും പത്രിക പിൻവലിക്കണമെന്നുമായിരുന്നു ജില്ല ലീഗ് നേതൃത്വത്തിെൻറ ആവശ്യം. എന്നാൽ നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.