മുഴുവൻ കെ.എസ്.ആർ.ടി.സി സർവിസും തുടങ്ങാൻ നിർദേശം; കാസർകോട്ട് 70 ഡ്രൈവർമാരുടെ കുറവ്
text_fieldsകാസർകോട്: കോവിഡ് ജീവിതം സാധാരണ നിലയിലേക്ക് പ്രവേശിക്കുന്നതോടെ ബസുകളിൽ ജനത്തിരക്കേറി. മുഴുവൻ സർവിസുകളും തുടങ്ങാനും പഴയ സ്ഥിതിയിലേക്ക് പോകാനും ഡിപ്പോകൾക്ക് കെ.എസ്.ആർ.ടി.സി നിർദേശം നൽകിയെങ്കിലും കാസർകോട് ഡിപ്പോയിൽ ആവശ്യത്തിന് ഡ്രൈവർമാരില്ല. കോവിഡിെൻറ പശ്ചാത്തലത്തിൽ സർവിസ് ചുരുക്കിയപ്പോൾ ഡ്രൈവർമാർ നാട്ടിലേക്ക് പോയി. തെരഞ്ഞെടുപ്പും കെ.എസ്.ആർ.ടി.സി ഹിതപരിശോധനയുമൊക്കെയായി ആരും തിരിച്ചെത്തിയില്ല. 70 ഡ്രൈവർമാരുടെ കുറവാണ് ഡിപ്പോക്കുള്ളത്.
ഇത് പരിഹരിക്കണമെങ്കിൽ അവർ തിരിച്ചുവരണം. 'ഇക്കാര്യത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നും സാധാരണ നിലയിലേക്ക് കെ.എസ്.ആർ.ടി.സി എത്തുമെന്നും ഡിപ്പോയിൽനിന്ന് അറിയിച്ചു. പ്രതിദിന വരുമാനം ഏഴര ലക്ഷത്തിലേക്ക് എത്തിക്കഴിഞ്ഞു.
സാധാരണ 13 ലക്ഷമാണ് പ്രതിദിന വരുമാനം. അതാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി സാധാരണ നിലയിലുള്ളള 52 ഷെഡ്യൂളുകളും തുടങ്ങണം-അധികൃതർ പറഞ്ഞു.സ്കൂളുകൾ തുറന്നുതുടങ്ങി. ശനിയൊഴികെയുള്ള ദിവസങ്ങളിൽ സർക്കാർ ഒാഫിസുകളും പൂർണമായി പ്രവർത്തനം തുടങ്ങി. സിനിമ ശാലകളും തുറന്നുപ്രവർത്തിക്കാമെന്നായി. വ്യാപാര വാണിജ്യ സ്ഥാപനങ്ങളും തുറന്നു പ്രവർത്തനമാരംഭിച്ചു. ഇതനുസരിച്ച് ബസ് സംവിധാനം ഉണ്ടായില്ലെങ്കിൽ ബസുകളിലെ തിരക്ക് കോവിഡ് വ്യാപനത്തിന് വഴിവെക്കുമെന്നാണ് നിരീക്ഷണം. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ ആരംഭിച്ചിട്ടില്ല. ഇൻറർ സ്റ്റേറ്റും പൂർണമായും ആയിട്ടില്ല.
രാത്രികാല സർവിസും വളരെ കുറവാണ്. കാസർകോട്ടുനിന്നും കാഞ്ഞങ്ങാേട്ടക്ക് 7.30നുശേഷം ബസുകളില്ല. തൊഴിലാളികൾ ഏെറ പ്രയാസപ്പെടുന്നു. ഏറെ ആശ്വാസകരമായ കോഴിക്കോട് എയർപോർട്ട് ബസും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എയർപോർട്ടിൽ സാധാരണ സർവിസ് ആരംഭിക്കാത്തതാണ് കാരണം. 219 ഡ്രൈവർമാരിൽ 130പേർ മാത്രമേ കാസർകോട് ഡിപ്പോയിലുള്ളൂ. മറ്റുള്ളവർ തിരിച്ചെത്തിയാലുടൻ സർവിസ് പൂർണതോതിൽ സജ്ജമാകുമെന്ന് കെ.എസ്.ആർ.ടി.സി കേന്ദ്രങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.