പുനർവിവാഹിതരാകാൻ 'കൂട്ടൊരുക്കി' ഭരണകൂടം
text_fieldsകാഞ്ഞങ്ങാട്: ജില്ല ഭരണകൂടത്തിെൻറയും വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലതല വിധവ സെല്ലിെൻറയും നേതൃത്വത്തിൽ വിധവകളായ സ്ത്രീകളുടെ സമഗ്ര ഉന്നമനത്തിനും സംരക്ഷണത്തിനുമായി രൂപവത്കരിച്ച 'കൂട്ട്' പദ്ധതിയുടെ സംഗമം കാഞ്ഞങ്ങാട്ട് നടന്നു.
വിധവ പുനർവിവാഹത്തിന് തയാറായ മുപ്പതോളം വിധവകളായ സ്ത്രീകളും പതിനഞ്ചോളം പുരുഷന്മാരും പങ്കെടുത്തു. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു ജില്ലയിൽ വിധവ സംരക്ഷണത്തിനായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്.ജില്ല കലക്ടറുടെ ആശയം പിന്നീട് വിമൻ പ്രൊട്ടക്ഷൻ ഓഫിസറുടെ നേതൃത്വത്തിൽ നടപ്പിലാവുകയായിരുന്നു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ കൂട്ട് മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തരം പുനർ വിവാഹത്തിന് താൽപര്യമുള്ളവരുടെ രജിസ്ട്രേഷൻ നടത്തി. തുടർന്ന് വിധവ വിവാഹത്തിന് സന്നദ്ധത അറിയിച്ച പുരുഷന്മാരിൽ നിന്നും അപേക്ഷ സ്വീകരിച്ച് രേഖകൾ പരിശോധിച്ച ശേഷമാണ് സംഗമത്തിൽ പങ്കെടുപ്പിച്ചത്.ജില്ല വനിത സംരക്ഷണ ഓഫിസർ എം.വി. സുനിത പദ്ധതി വിശദീകരിച്ചു. കലക്ടർ ഡോ. ഡി. സജിത് ബാബു വിശിഷ്ടാതിഥിയായി. കുടുംബശ്രീ ജില്ല മിഷൻ പ്രോഗ്രാം മാനേജർ ആരതി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.