കാസർകോടിനെ ആവേശത്തിലാഴ്ത്തി റോഡ് ഷോകൾ
text_fieldsഉദുമ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനത്തോടടുക്കുമ്പോൾ ഉദുമ നിയോജക മണ്ഡലത്തിൽ ഓരോ സ്ഥാനാർഥികളും സർവ്വ അടവും പയറ്റി മത്സരിക്കുന്നു. യുവാക്കളെ ആവേശത്തിലാക്കാൻ റോഡ് ഷോകളാണ് അവസാന ലാപ്പിൽ ഓരോ മുന്നണികളും പുറത്തെടുക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയുടെ വിജയത്തിനായി യു.ഡി.എഫ് യുവജന വിഭാഗമായ യു.ഡി.എസ്.എഫിെൻറ റോഡ് ഷോ ഉദുമ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ നടന്നു. ചട്ടഞ്ചാലിൽ നിന്നും ആരംഭിച്ച് മേൽപറമ്പ്, ഉദുമ , പാലക്കുന്ന്, ബേക്കൽ, പള്ളിക്കര, പെരിയ , പെരിയാട്ടടുക്കം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, യൂത്ത് ലീഗ് അഖിലേന്ത്യ ഉപാധ്യക്ഷൻ പാണക്കാട് സയ്യിദ് മുനീറലി ശിഹാബ് തങ്ങൾ സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ, ബി.പി. പ്രദീപ് കുമാർ, കൈലാസ് അനിൽ, ടി.ഡി. കബീർ എന്നിവർ റോഡ് ഷോ നയിച്ചു. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് പ്രവർത്തകരും അണിനിരന്നു.
എൻ.ഡി.എ സ്ഥാനാർഥി എ. വേലായുധെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുവമോർച്ച ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയാണ് റോഡ് ഷോ സംഘടിപ്പിച്ചത്. തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്ത സ്ഥാനാർഥി എ. വേലായുധനോടൊപ്പം കര്‍ണാടക എം.എല്‍.എ ഭരത് ഷെട്ടി, ദക്ഷിണ കന്നട ജില്ല പ്രസിഡൻറ് ബി.കെ. സുദർശൻ,ഉദുമ നിയോജക മണ്ഡലം പ്രസിഡൻറ് കെ.ടി. പുരുഷോത്തമനും അണിനിരന്നു. ജന.സെക്രട്ടറിമാരായ രാധാകൃഷ്ണന് നമ്പ്യാര്‍, രാജേഷ് കൈന്താര്‍, ജില്ല കമ്മിറ്റി അംഗം ജനാര്ദനന്, തീരദേശ സെൽ കൺവീനർ സുരേഷ്, മഹിള മോർച്ച മണ്ഡലം പ്രസിഡൻറ് സിന്ധു മോഹൻ, യുവമോർച്ച മണ്ഡലം പ്രസിഡൻറ് മഹേഷ് ഗോപാൽ, ജന സെക്രട്ടറി ചിത്തരഞ്ജൻ തുടങ്ങിയവർ നേതൃത്വം നൽകി.
എൽ.ഡി.എഫ് സ്ഥാനാർഥി സി. എച്ച്. കുഞ്ഞമ്പുവിെൻറ റോഡ് ഷോ കഴിഞ്ഞ ദിവസം നടന്നിരുന്നു. ശനിയാഴ്ച ബേഡഡുക്ക, പുല്ലൂർ-പെരിയ പഞ്ചായത്തുകളിലായിരുന്നു പര്യടനം. രാവിലെ ബേഡഡുക്ക പഞ്ചായത്തിലെ പുളീരടിയിൽ നിന്നാരംഭിച്ചു. ജയപുരം, കുളിയൻമരം, പേര്യ, മരുതളംതട്ട്, പിണ്ടിക്കടവ്, ഗാന്ധിനഗർ, കുണ്ടൂച്ചി, മാവിനക്കല്ല്, കാരക്കാട്, ബെദിര, ബാലനടുക്കം, പാണ്ടിക്കണ്ടം, അരമനപ്പടി, കല്ലളി, എ.കെ.ജി നഗർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഉച്ചക്ക് ശേഷം പുല്ലൂർ--പെരിയ പഞ്ചായത്തിലെ കുണിയ, കായക്കുളം, ഏച്ചിലടുക്കം, ഇരിയ, കണ്ണോത്ത്, ഉദയനഗർ, മധുരമ്പാടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തട്ടുമ്മലിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ.കുഞ്ഞിരാമൻ എം.എൽ.എ, ഇ. പത്മാവതി, സിള ബാലൻ, എംള അനന്തൻ, ജയപുരം ദാമോദരൻ, സി. രാമചന്ദ്രൻ, സണ്ണി അരമന, എള മാധവൻ, ശിവൻ ചൂരിക്കോട്, ബിപിൻ രാജ് എന്നിവർ സംസാരിച്ചു.
ചെറുവത്തൂർ: എൽ.ഡി.എഫ് തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർഥി എം. രാജഗോപാലെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ചെറുവത്തൂരിലും പടന്നയിലും റോഡ്ഷോ സംഘടിപ്പിച്ചു. ചെറുവത്തൂരിൽ ജില്ലാ സെക്രട്ടറി സി.ജെ. സജിത്ത്, ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ട്, ജില്ല കമ്മിറ്റിയംഗം കെ.ആർ. അനിഷേധ്യ, കെ. ജിനേഷ്കുമാർ എന്നിവർ നേതൃത്വം നൽകി. പടന്നയിൽ ബ്ലോക്ക് ട്രഷറർ ആർ. റെജി, എ.പി . രാജേഷ്, വി.വി. രാജേഷ്, കെ.വി. ഭജിത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.