സാംബവി ചോദിക്കുകയാണ്...ഇനിയും ദരിദ്രയാകാൻ എന്തുചെയ്യണം?
text_fieldsബേക്കൽ: കോവിഡ് കാലമാണ്, മകന് പണിയില്ല, എന്തെങ്കിലും കൊണ്ടുവരാൻ ഭർത്താവും ജീവിച്ചിരിപ്പില്ല. വീട്ടിനു മുന്നിലൂടെ ബി.പി.എൽ കാർഡുകാർ ഭക്ഷണ കിറ്റുകളും റേഷൻസാധനങ്ങളും ചുമന്നും കാറിലും കൊണ്ടുപോകുേമ്പാൾ സാംബവി സ്വയം ചോദിച്ചു.
'ഇനിയും ദരിദ്രയാകാൻ ഞാൻ എന്തുചെയ്യണം'. വലിയ വീടുകളും മക്കൾ വിദേശത്തുമായി കഴിയുന്ന 'പാവപ്പെട്ടവർ' ദാരിദ്രരേഖക്ക് താഴെയുള്ള ഗ്രാമത്തിൽ അജാനൂർ ഗ്രാമപഞ്ചായത്ത് മൂക്കൂട് വാർഡിലെ സാംബവി സർക്കാറിെൻറ കണ്ണിൽ പണക്കാരിയാണ്. അജാനൂർ പഞ്ചായത്തിലെ ചാമുണ്ഡിക്കുന്നിൽ 140ാമത് നമ്പർ റേഷൻ കടയിലെ ഉപഭോക്താവാണ് 70 കഴിഞ്ഞ സാംബവി.
പഴക്കം ചെന്ന ഒാടിട്ട വീട്. ചോർച്ച തടയാൻ പ്ലാസ്റ്റിക് വിരിച്ചിരിക്കുകയാണ് മേൽക്കൂരയിൽ. ഭർത്താവ് ദാമോദരൻ മരിച്ച് ഒരുവർഷമായി. 40വയസ്സുകഴിഞ്ഞ മകൾ അവിവാഹിത. മകൻ മഹേഷ് കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്നു. പ്രായമായ സാംബവിക്ക് ജോലിക്ക് പോകാനൊന്നും കഴിയില്ല. ദാരിദ്രരേഖക്ക് താഴെയുള്ള പരിഗണന ലഭിക്കാൻ ഇനിയെന്ത് വേണമെന്നാണ് സാംബവി ചോദിക്കുന്നത്. പഴയ കാർഡ് ബി.പി.എൽ ആയിരുന്നു. കൂലിപ്പണിക്കാരനായ മഹേഷിനെ സുഹൃത്ത് ഗൾഫ് കാണിക്കാൻ കൊണ്ടുപോയതുകാരണം സാംബവി ബി.പി.എല്ലിൽനിന്നും എ.പി.എൽ ആയി.
അതേ വാർഡിൽ ഒന്നിലധികം പേർ വിദേശത്ത് ജോലി ചെയ്യുന്ന കുടുംബങ്ങൾ, വാഹനമുള്ളവർ, ആയിരം ചതുരശ്ര അടി വിസ്തീർണമുള്ളവർ എന്നിവർ ബി.പി.എൽ ആയി റേഷൻ ആനുകൂല്യങ്ങൾ വാങ്ങുേമ്പാഴാണ് സാംബവിയെ ഗൾഫ് കുടുംബമായി മുദ്രകുത്തിയത്.കോവിഡ് ആയതിനാൽ പ്രോേട്ടാകോൾ അനുവദിക്കാത്തതുകൊണ്ടാണ് തുടർ നടപടിയെടുക്കാത്തത്.
അദാലത്ത് നടത്തിയുണ്ടാക്കിയ പട്ടികയിൽ സാംബവിയുണ്ട്. 'സാംബവിയുടെ കാര്യം പരിഗണിക്കുന്നുണ്ട്'- താലൂക്ക് സപ്ലൈ ഒാഫിസർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.