ടാറ്റ കോവിഡ് ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം പുറത്തേക്ക്
text_fieldsചട്ടഞ്ചാൽ: തെക്കിൽ ടാറ്റ കോവിഡ് ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച സംഭവത്തിൽ അധികൃതർ ഇടപെടണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാറും ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിലും ആവശ്യപ്പെട്ടു.
കുന്നിൽ മുകളിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ മാലിന്യം മാസങ്ങളായി പുറന്തള്ളുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
നിരവധി വീടുകളിലെ കിണർവെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ദുരവസ്ഥ ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സ്ഥലം സന്ദർശിച്ച നേതാക്കൾ ആവശ്യപ്പെട്ടു.
ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രാജൻ പെരിയ, ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ചെമ്മനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കൃഷ്ണൻ ചട്ടഞ്ചാൽ, ഖാദർ മല്ലം, ഹമീദ് തെക്കിൽ, മുഹമ്മദ് ശാഫി തെക്കിൽ, ഷറഫു മൂപ്പൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.