കായികാധ്യാപകർ ഡി.ഡി.ഇ ഓഫിസിലേക്ക് മാർച്ച് നടത്തി
text_fieldsകാസർകോട്: കായികാധ്യാപകരെ സ്പെഷലിസ്റ്റ് വിഭാഗത്തിൽനിന്ന് മാറ്റി ജനറൽ അധ്യാപകരായി പരിഗണിക്കുക, തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കുക, ഹയർ സെക്കൻഡറിയിൽ കായികാധ്യാപകരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുനൈറ്റഡ് ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികാധ്യാപകർ ഡി.ഡി.ഇ ഓഫിസ് മാർച്ച് നടത്തി.
11ാം ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ട് കേരളത്തിലെ കായികാധ്യാപകരെ സംബന്ധിച്ചിടത്തോളം അധിക്ഷേപകരമാണ്. ഹൈസ്കൂൾ കായികാധ്യാപകർ തുടർന്നും എൽ.പി അധ്യാപകരുടെ ശമ്പളമാണ് കൈപ്പറ്റേണ്ടത്. 500 കുട്ടികൾക്ക് ഒരു കായികാധ്യാപകൻ എന്ന നിയമത്തിൽ ഭേദഗതി വരുത്താത്തതിനാൽ ബഹുഭൂരിഭാഗം വരുന്ന യു.പി സ്കൂളുകളിലും കായികാധ്യാപകരില്ല. 'ആരോഗ്യ കായിക വിദ്യാഭ്യാസം' എന്ന പാഠപുസ്തകം യു.പി ക്ലാസുകളിൽ വിനിമയം ചെയ്യാൻ ആളില്ലാത്ത അവസ്ഥയിലാണ് അധ്യയന വർഷങ്ങൾ കഴിഞ്ഞുകൊണ്ടിരിക്കുന്നത്. ബി.സി റോഡ് ജങ്ഷനിൽനിന്ന് തുടങ്ങിയ മാർച്ച് ഡി.ഡി.ഇ ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞു.
കായികാധ്യാപക സംഘടന മുൻ സംസ്ഥാന പ്രസിഡൻറ് കെ.എം. ബല്ലാൾ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ തലത്തിൽ തന്നെ കുട്ടികളുടെ ആരോഗ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് കായിക മേഖലയോടും കായികാധ്യാപകരോടും ഇൗ അവഗണനയെന്ന് അദ്ദേഹം പറഞ്ഞു. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മധുസൂദനൻ, പ്രീതിമോൾ, ശ്യാം, കെ.വി. ബിജു എന്നിവർ സംസാരിച്ചു. സൂര്യനാരായണ ഭട്ട് സ്വാഗതവും ഡോ. അശോകൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.