Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചൂടു കൂടുന്നു;...

ചൂടു കൂടുന്നു; നോക്കണം ആരോഗ്യം

text_fields
bookmark_border
summer heat
cancel

കാ​സ​ർ​കോ​ട്​: അ​ന്ത​രീ​ക്ഷ താ​പം ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍ന്ന് ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ ഇ​നി​യും ചൂ​ട് വ​ര്‍ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

അ​ന്ത​രീ​ക്ഷ താ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍ന്നാ​ല്‍ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​വു​ക​യും ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന താ​പം പു​റ​ത്തേ​ക്ക് ക​ള​യു​ന്ന​തി​ന് ത​ട​സ്സം നേ​രി​ടു​ക​യും ചെ​യ്യും. ഇ​തി​നെ തു​ട​ര്‍ന്ന് ശ​രീ​ര​ത്തി​‍െൻറ പ​ല നി​ര്‍ണാ​യ​ക​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​യേ​ക്കാം. ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യാ​ണ് സൂ​ര്യാ​ത​പം.

സൂ​ര്യാ​ത​പ​ത്തി​‍െൻറ ല​ക്ഷ​ണ​ങ്ങ​ള്‍

വ​ള​രെ ഉ​യ​ര്‍ന്ന ശ​രീ​ര​താ​പം (103 ഡി​ഗ്രി ഫാ​ര​ന്‍ ഹീ​റ്റി​ന് മു​ക​ളി​ല്‍), വ​റ്റി​വ​ര​ണ്ട് ചു​വ​ന്ന് ചൂ​ടാ​യ ശ​രീ​രം, നേ​ര്‍ത്ത വേ​ഗ​ത​യി​ലു​ള്ള നാ​ഡി​മി​ടി​പ്പ്, ശ​ക്തി​യാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഇ​തേ​ത്തു​ട​ര്‍ന്നു​ള്ള അ​ബോ​ധാ​വ​സ്ഥ​യും ഉ​ണ്ടാ​യേ​ക്കാം. സൂ​ര്യാ​ത​പം മാ​ര​ക​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഉ​ട​ന്‍ ത​ന്നെ ഡോ​ക്ട​റെ കാ​ണി​ക്കു​ക​യും ചി​കി​ത്സ തേ​ടു​ക​യും വേ​ണം.

സം​ശ​യം തോ​ന്നി​യാ​ല്‍ ഉ​ട​ന്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ള്‍:

•ജോ​ലി​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന വെ​യി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് ത​ണു​ത്ത സ്ഥ​ല​ത്തേ​ക്ക് മാ​റു​ക/​വി​ശ്ര​മ​മെ​ടു​ക്കു​ക.

•ത​ണു​ത്ത വെ​ള്ളം കൊ​ണ്ട് ശ​രീ​രം തു​ട​ക്ക​ണം, വീ​ശു​ക, ഫാ​ന്‍, എ.​സി തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്താ​ല്‍ ശ​രീ​രം ത​ണു​പ്പി​ക്ക​ണം.

•ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം.

•ക​ട്ടി കൂ​ടി​യ വ​സ്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്.

•സൂ​ര്യാ​ത​പം ഏ​റ്റ​യാ​ളെ ക​ഴി​യു​ന്ന​തും വേ​ഗം ഡോ​ക്ട​റു​ടെ അ​ടു​ത്ത് / ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്ക​ണം.

സൂ​ര്യാ​ത​പം വ​രാ​തി​രി​ക്കാ​ന്‍:

•വേ​ന​ല്‍ക്കാ​ല​ത്ത് പ്ര​ത്യേ​കി​ച്ച് ചൂ​ടി​ന് കാ​ഠി​ന്യം കൂ​ടു​മ്പോ​ള്‍ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ല്‍പ്പോ​ലും ഓ​രോ മ​ണി​ക്കൂ​ര്‍ കൂ​ടു​മ്പോ​ഴും 2-4 ഗ്ലാ​സ്​ വെ​ള്ളം കു​ടി​ക്ക​ണം.

•ധാ​രാ​ളം വി​യ​ര്‍പ്പു​ള്ള​വ​ര്‍ ഉ​പ്പി​ട്ട ക​ഞ്ഞി വെ​ള്ള​വും ഉ​പ്പി​ട്ട നാ​രാ​ങ്ങ വെ​ള്ള​വും കു​ടി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം.

•വെ​യി​ല​ത്ത് പ​ണി ചെ​യ്യേ​ണ്ടി വ​രു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ ജോ​ലി​സ​മ​യം ക്ര​മീ​ക​രി​ക്ക​ണം. ചു​രു​ങ്ങി​യ​ത് ഉ​ച്ച​ക്ക്​ 12 മ​ണി മു​ത​ല്‍ മൂ​ന്നു വ​രെ​യു​ള്ള സ​മ​യം വി​ശ്ര​മി​ക്കു​ക​യും രാ​വി​ലെ​യും വൈ​കീ​ട്ടും കൂ​ടു​ത​ല്‍ സ​മ​യം ജോ​ലി ചെ​യ്യു​ക​യും ചെ​യ്യ​ണം.

•ക​ട്ടി കു​റ​ഞ്ഞ വെ​ളു​ത്ത​തോ ഇ​ളം നി​റ​ത്തി​ലു​ള്ള​തോ ആ​യ അ​യ​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം.

•ശ​ക്തി​യാ​യ വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​മ്പോ​ള്‍ ഇ​ട​ക്കി​ടെ ത​ണ​ല​ത്തേ​ക്ക്​ മാ​റി​നി​ല്‍ക്കു​ക​യും വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യ​ണം.

•കു​ട്ടി​ക​ളെ വെ​യി​ല​ത്ത് ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്.

•ചൂ​ടു​കൂ​ടു​ത​ല്‍ ഉ​ള്ള അ​വ​സ​ര​ങ്ങ​ളി​ല്‍ ക​ഴി​വ​തും വീ​ടി​ന​ക​ത്തോ മ​ര​ത്ത​ണ​ലി​ലോ വി​ശ്ര​മി​ക്ക​ണം.

•വീ​ടി​ന​ക​ത്ത് ധാ​രാ​ളം കാ​റ്റ്ക​ട​ക്കു​ന്ന രീ​തി​യി​ലും വീ​ടി​ന​ക​ത്തെ ചൂ​ട് പ്ര​ത്യേ​കി​ച്ച് ടി​ന്‍/​ആ​സ്ബ​സ്​​റ്റോ​സ് മേ​ല്‍ക്കൂ​ര​യാ​ണെ​ങ്കി​ല്‍ ) പു​റ​ത്തു പോ​ക​ത്ത​ക്ക രീ​തി​യി​ല്‍ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും തു​റ​ന്ന് ഇ​ട​ണം.

•വെ​യി​ല​ത്ത് പാ​ര്‍ക്ക് ചെ​യ്യു​ന്ന കാ​റു​ക​ളി​ലും മ​റ്റും കു​ട്ടി​ക​ളെ ഇ​രു​ത്തി​യി​ട്ടു പോ​ക​രു​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer heatheavy heat
News Summary - summer heat getting stronger should care health
Next Story