ടാറ്റ കോവിഡ് ആശുപത്രി: സർക്കാർ വഞ്ചിക്കുന്നു–മുസ്‌ലിം യൂത്ത് ലീഗ്
text_fieldsകാസർകോട്: ടാറ്റ കോവിഡ് ഹോസ്പിറ്റലിൽ ആധുനിക സജ്ജീകരണം ഒരുക്കുന്നതിനുപകരം എഫ്.എൽ.ടി.സി (ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ) സംവിധാനം മാത്രമൊരുക്കി ഐസൊലേഷൻ കേന്ദ്രമാക്കിയതിലൂടെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് കാസർകോട് മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മാസമായിട്ടും തുറക്കാത്തത് കാരണം പ്രതിപക്ഷത്തിെൻറയും യുവജന സംഘടനകളുടെയും പ്രതിഷേധവും സോഷ്യൽ മീഡിയ ഇടപെടലും ഭയന്ന് തട്ടിക്കൂട്ടി ഐസൊലേഷൻ കേന്ദ്രമാക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററായി പ്രവർത്തിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് കോവിഡ് ഹോസ്പിറ്റൽ നിർമിക്കേണ്ട ആവശ്യമില്ലെന്നും നിലവിൽ അടഞ്ഞുകിടക്കുന്ന കോളജ് ഹോസ്റ്റലുകൾ തന്നെ മതിയാകുമായിരുന്നെനും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
അടിസ്ഥാന സൗകര്യമൊരുക്കാൻ സാധിക്കുന്നില്ലെങ്കിൽ ടാറ്റയോട് അത് പറയാനുള്ള മാന്യതയെങ്കിലും സർക്കാർ കാട്ടണമായിരുന്നു. ടാറ്റ നിർമിച്ച കോവിഡ് ഹോസ്പിറ്റൽ തങ്ങളുടെ നേട്ടമാക്കി കാണിക്കാൻ ശ്രമിച്ച സർക്കാർ, കോവിഡ് പടർന്നുപിടിക്കുന്ന കാലത്തും ആരോഗ്യ മേഖലയിൽ കാസർകോടിനോട് കാണിച്ച ഈ വഞ്ചന ജനങ്ങളിലേക്ക് എത്തിക്കാൻ യൂത്ത് ലീഗ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.