ടാറ്റ ആശുപത്രി തുറക്കണമെന്ന് ആവശ്യം
text_fieldsകാസർകോട്: ടാറ്റ കോടികൾ ചെലവിട്ട് ചട്ടഞ്ചാലിൽ സ്ഥാപിച്ച കോവിഡ് ആശുപത്രി പ്രവർത്തിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ കോവിഡ് ബാധിതർ വർധിച്ചുവരുകയും മരണസംഖ്യ കൂടുകയും ചെയ്തിട്ടും, ടാറ്റ സൗജന്യമായി നിർമിച്ച് നൽകിയ ആശുപത്രിയിൽ ോആവശ്യമായ ജീവനക്കാരെ നിയമിച്ച് പ്രവർത്തന സജ്ജമാക്കാൻ സർക്കാറും ജില്ല ഭരണകൂടവും തയാറായിട്ടില്ല.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും കടുത്ത അവഗണനയുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രസിഡൻറ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, എം.സി. ഖമറുദ്ദീൻ എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ്കുഞ്ഞി, വി.പി. അബ്ദുൽഖാദർ, വി.കെ. ബാവ, മൂസ ബി. ചെർക്കള, കെ.എം. ശംസുദ്ദീൻ ഹാജി, എം. അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി, എ.ബി. ശാഫി, വൺഫോർ അബ്ദുൽ റഹ്മാൻ, മാഹിൻ കേളോട്ട്, ലത്തീഫ് നീലഗിരി, അബ്ദുൽ റസാഖ് തായലക്കണ്ടി, അബ്ബാസ് ഒാണന്ത, എം.എസ്. ഷുക്കൂർ, ഷരീഫ് കൊടവഞ്ചി എന്നിവർ സംസാരിച്ചു.
കാസർകോട്: വികസന തൽപരരായ പൊതുപ്രവർത്തകരെയും സന്നദ്ധ സംഘടന പ്രതിനിധികളെയും പൊതുജനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചന്ദ്രഗിരി ലയണ്‍സ് ക്ലബ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 27ന് വൈകീട്ട് നാലിന് കാസര്‍കോട് യൂനിറ്റ് വ്യാപാര ഭവന്‍ ഹാളില്‍ യോഗം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ക്ക് രൂപരേഖ തയാറാക്കും. കോവിഡ് ബാധിതരായ ഡയാലിസിസ് രോഗികൾക്ക് മാത്രമായി ഡയാലിസിസ് സൗകര്യം ഒരുക്കും. ജില്ലയിൽ കോവിഡ് രോഗവ്യാപന തോതിനനുസരിച്ച് ചികിത്സ നൽകാൻ മതിയായ വിദഗ്ധ ഡോക്ടര്‍മാരില്ല.
മതിയായ ജീവനക്കാരില്ല. ടാറ്റ ഗ്രൂപ് കോവിഡ് ഹോസ്പിറ്റല്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് കൈമാറിയെങ്കിലും ആരോഗ്യ വകുപ്പിെൻറ ഭാഗത്തുനിന്നും തുടര്‍നടപടികളുണ്ടായിട്ടില്ല. ഇവിടെ അനേകം കോവിഡ് രോഗികള്‍ മതിയായ ചികിത്സ കിട്ടാതെ യാതന അനുഭവിക്കുമ്പോഴാണ് ജില്ലയിലെ ജനങ്ങളെ ഇങ്ങനെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ ഫാറൂഖ് കാസ്മി, സി.എൽ. അബ്ദുൽ റഷീദ്, ഷംസീർ റസൂൽ, അബ്ദുൽ ഖാദർ തെക്കിൽ, അഷ്റഫ് െഎവ, മെഹ്മൂദ് ഇബ്രാഹിം, ജലീൽ മുഹമ്മദ്, മുഹമ്മദ് റഷീസ് എന്നിവർ സംബന്ധിച്ചു.
ചട്ടഞ്ചാൽ: ടാറ്റ കോവിഡ് ആശുപത്രി ഉടൻ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത് ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് കെ.ടി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എ. വേലായുധൻ, ജില്ല വൈസ് പ്രസിഡൻറ് അഡ്വ. എ. സദാനന്ദറൈ, ജില്ല സെക്രട്ടറി മനുലാൽ മേലത്ത്, ജില്ല സെൽ കോഒാഡിനേറ്റർ എൻ. ബാബുരാജ്, കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി ജയകുമാർ മാനടുക്കം, യുവമോർച്ച ജില്ല പ്രസിഡൻറ് ധനഞ്ജയൻ മധൂർ, എന്നിവർ സംസാരിച്ചു.
ബി.ജെ.പി ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ നമ്പ്യാർ സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കൈന്താർ നന്ദിയും പറഞ്ഞു. സി. ചന്ദ്രൻ, ബി. ജനാർദനൻ നായർ കുറ്റിക്കോൽ, അഡ്വ.ബി. രവീന്ദ്രൻ, സി. കുഞ്ഞിക്കണ്ണൻ തമ്പാൻ, സദാശിവൻ മണിയങ്ങാനം, കെ. കാർത്യായനി, മഹേഷ് ഗോപാൽ, രഞ്ജിനി, ഗംഗാധരൻ തച്ചങ്ങാട്, എ. സിന്ധു, കെ. ധർമവതി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.