പൊലീസുകാർക്ക് ചായയുമായി വീണ്ടും താഹിറ ബാനു
text_fieldsകാസർകോട്: ഞാൻ ചെയ്യുന്നത് വലിയ കാര്യമാണെന്ന് നിങ്ങൾക്ക് തോന്നാം. എന്നാൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഒരു ചെറിയ കാര്യമാണെന്നേ കരുതുന്നുള്ളൂ. ഒന്നാം തരംഗത്തിൽ കോവിഡിനെ നിയന്ത്രിക്കാൻ ഭക്ഷണവും വെള്ളവും ഇല്ലാതെ പൊരുതിയ പൊലീസുകാർക്ക് ചായ നൽകിയപ്പോൾ ഉണ്ടായ അത്രയും സംതൃപ്തി ഇപ്പോഴുണ്ടെന്ന് തോന്നുന്നില്ല. താഹിറ ബാനു പറഞ്ഞു. കഴിഞ്ഞ ലോക്ഡൗൺ മുതൽ നഗരത്തിലും പരിസരത്തും കോവിഡിനോട് പൊരിവെയിലിൽ പൊരുതിയ പൊലീസുകാർക്ക് ആശ്വാസത്തിെൻറ ചായ എത്തിച്ച അണങ്കൂരിലെ വീട്ടമ്മയായ താഹിറ ബാനു ഇൗ കോവിഡിലും അതു തുടരുകയാണ്.
അന്ന് ഏതാണ്ട് ഇരുപതോളം കേന്ദ്രങ്ങളിൽ നാലുവീതം പൊലീസുകാർക്ക് ചായ എത്തിക്കുമായിരുന്നു. നൂറോളം പൊലീസുകാർക്കാണ് ആശ്വാസം ലഭിച്ചത്. കൂടെ ലഘുഭക്ഷണവും ഉണ്ടായിരുന്നു. അണങ്കൂർ, പുതിയ ബസ്സ്റ്റാൻഡ്, വിദ്യാനഗർ, പഴയ ബസ്സ്റ്റാൻഡ്, മാർക്കറ്റ്, നെല്ലിക്കുന്ന്, ഗീത ജങ്ഷൻ, ബാങ്ക് റോഡ്, തായലങ്ങാടി, മധൂർ ജങ്ഷൻ, ചെമ്മനാട്, ചന്ദ്രഗിരി എന്നിവിടങ്ങൾ ഉൾ െപ്പടെ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കാണ് ചായ വിതരണം നടത്തിയിരുന്നത്. നാലുമാസത്തോളം അത് തുടർന്നു. വീണ്ടും അടച്ചിടൽ ആരംഭിച്ചപ്പോൾ താഹിറയുടെ കാരുണ്യ ഹസ്തം വീണ്ടും കോവിഡിനെതിരെ തെരുവിൽ പോരാടുന്ന പൊലീസുകാർക്കായി നീണ്ടു.
'അന്ന് ചെയ്തതാണ് ഏറെ ഉപകാരപ്പെട്ടത്. അന്ന് പലഹാരവും നൽകിയിരുന്നു. ഇന്ന് എെൻറ മാനസികാവസ്ഥയാകെ മാറി. കഴിഞ്ഞ ഡിസംബറിൽ എെൻറ 11 വയസ്സുള്ള മകൻ ഷോക്കേറ്റ് മരിച്ചിരുന്നു. അതിൽ പിന്നെ വീട് മരണവീട് പോലെയായി. ഒരു മകൾ മാത്രമാണ് ഉള്ളത്. അവൾ പ്ലസ് ടുവിന് പഠിക്കുന്നു. ഇപ്പോൾ ജീവിക്കുന്നത് മകൾക്കുവേണ്ടിയാണ്. താഹിറ ബാനു പറഞ്ഞു. രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുപോയതാണെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ കോവിഡ് കാലത്ത് പൊലീസിനു ഭക്ഷണം പോലും ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ആ സമയത്ത് താഹിറ ബാനുവിെൻറ ചായ എത്തുന്നതും േനാക്കിയിരിപ്പായിരുന്നു. അത് ഏറെ ആശ്വാസമായിരുന്നു. അന്ന് പലഹാരവും കൂടിയുണ്ടായിരുന്നു. എല്ലാം അടച്ചിട്ട നാളായിരുന്നു അത്. ഇന്ന് കുറച്ച് ഹോട്ടലുകൾ തുറന്നിട്ടിട്ടുണ്ട്. എന്നാൽ, താഹിറയുടെ സഹായം ഇപ്പോഴും ആശ്വാസമായിരുന്നു. ടൗൺ എസ്.െഎ കെ.വി. രാജീവൻ പറഞ്ഞു. ഹോം നഴ്സ് വഴി ലഭിക്കുന്ന വരുമാനത്തിൽനിന്ന് ഒരു ഭാഗമെടുത്താണ് സാമൂഹിക സേവനം ചെയ്യുന്നത്. സ്വന്തമായി സ്ഥലവും വീടുമില്ല. അണങ്കൂരിലെ വാടക വീട്ടിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.