മയക്കുമരുന്ന് കേസിലെ പ്രതി കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ കമ്പിവളച്ച് പ്രതി രക്ഷപ്പെട്ടു
text_fieldsകാഞ്ഞങ്ങാട്: എം.ഡി.എം.എ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ കമ്പിവളച്ച് രക്ഷപ്പെട്ടു.പൊവ്വല്‍ സ്വദേശി നൗഷാദ് എന്ന ബില്‍ഡര്‍ നൗഷാദാണ് (40) കാഞ്ഞങ്ങാട് ഗുരുവനത്തെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ടത്.
ദിവസങ്ങൾക്കു മുമ്പാണ് കാറില്‍ കടത്തുകയായിരുന്ന ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന 150 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കാസർകോട്ട് നൗഷാദ് പിടിയിലായത്. കാസര്‍കോട് ഡിവൈ.എസ്.പി പി.പി. സദാനന്ദെൻറ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം.
അറസ്റ്റിലായ നൗഷാദിനെ കാസർകോട് കോടതി റിമാൻഡ് ചെയ്താണ് ഗുരുവനത്തെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലായിരുന്നു മയക്കുമരുന്ന് പിടികൂടിയത്.ബംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വില്‍പനക്കെത്തിച്ചതാണ് മയക്കുമരുന്ന്. 2016ല്‍ കുമ്പള മണ്ഡേക്കാപ്പിലെ വ്യാപാരിയെ വധിച്ച കേസിലെ പ്രതിയാണ് നൗഷാദ്. നേരത്തെ ബദിയഡുക്ക, ആദൂര്‍ എന്നിവിടങ്ങളില്‍ പിടികൂടിയ എം.ഡി.എം.എ, നൗഷാദാണ് കൊടുത്തുവിട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.