എൻജിനീയർ ജോലി വേണ്ട;പാടത്ത് മണ്ണിെൻറ മണമുള്ള പണിമതി
text_fieldsനീലേശ്വരം: എൻജിനീയർ ജോലി വലിച്ചെറിഞ്ഞ് കർഷകനായ ഷെഫീക്ക് റഹ്മാെൻറ കഥ ഇന്നത്തെ പുതുതലമുറക്ക് മാതൃകയാണ്. ബങ്കളത്തെ യുവകർഷകൻ ഷെഫീക്ക് റഹ്മാനാണ് മണ്ണിൽ പൊന്നു വിളയിക്കുന്നത്.
പെരിയ ഗവ. എൻജിനീയറിങ് കോളജിൽനിന്ന് ബിരുദം നേടി നിരവധി സ്വകാര്യ കമ്പനികളിൽ എൻജിനീയറായി ജോലി ചെയ്തിരുന്നു. ഒടുവിൽ സ്വകാര്യ ടെലിഫോൺ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് കൃഷിയിേലക്കിറങ്ങിയത്. കുടുംബസ്വത്തായ എട്ട് ഏക്കറിനോടൊപ്പം പാട്ടത്തിനെടുത്ത ഏഴ് ഏക്കർ വയലിലാണ് വിവിധ കൃഷികൾ ചെയ്യുന്നത്.
കവുങ്ങ്, വാഴ, റബർ, പപ്പായ, പാഷൻ ഫ്രൂട്ട്, പൈനാപ്പിൾ, വിവിധ പച്ചക്കറികൾ എന്നിവക്കുപുറമെ ആട്, പശു, പോത്ത്, എരുമ, കോഴി, മത്സ്യം, തേനീച്ച എന്നിവയെല്ലാം കൃഷിത്തോട്ടത്തിലുണ്ട്. ഉൽപാദിപ്പിക്കുന്ന പച്ചക്കറി, കുടുംബക്കാർക്കും അയൽവാസികൾക്കും നൽകി ശേഷിക്കുന്നവ വിൽപന നടത്തും.
പുലർച്ച നാലുമണിക്ക് പശുക്കളുടെ കറവയോടെ ഒരുദിവസത്തെ ദിനചര്യ ആരംഭിക്കും. തുടർന്ന് തീറ്റകൊടുത്ത് പശുക്കളെ കുളിപ്പിച്ച് തൊഴുത്ത് വൃത്തിയാക്കും. ഇതിനിടെ തേനീച്ചകളെ പരിപാലിച്ചശേഷം റബർ ടാപ്പിങ്ങിന് പോകും. പിന്നാലെ കൃഷികൾക്ക് വെള്ളമൊഴിക്കും.
സകല ജോലികൾക്കും പിന്നാലെ പൊതുജന സേവനത്തിനുമിറങ്ങും. ബങ്കളം ബദരിയ ജുമാമസ്ജിദ് ജനറൽ സെക്രട്ടറി കൂടിയാണ് ഷെഫീക്ക്. ഇതര മതവിഭാഗങ്ങളുടെ കൂടി വളർച്ചക്കായി നിരവധി പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്.
കഴിഞ്ഞ പ്രളയകാലത്ത് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഷെഫീക്കിെൻറ നേതൃത്വത്തിൽ ശേഖരിച്ച് എത്തിച്ചിരുന്നു. ഭാര്യ സുനീറയും കൃഷിയിൽ സഹായത്തിനായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.