ജില്ലയിൽ ആദ്യ ഹൃദയ ശസ്ത്രക്രിയ മേയ്ത്രയിൽ വിജയകരം
text_fieldsകാസർകോട്: ജില്ലയിലെ ആദ്യ ഹൃദയശസ്ത്രക്രിയ മേയ്ത്ര യുനൈറ്റഡ് ഹാര്‍ട്ട് സെൻററില്‍ വിജയകരമായി പൂർത്തിയാക്കി. ബീറ്റിങ് ഹാര്‍ട്ട് കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ (സി.എ.ബി.ജി) 53ഉം 57ഉം വയസ്സുള്ള രണ്ടുപേർക്കാണ് നടത്തിയത്.
ഡോ. മുരളി പി. വെട്ടത്ത്, ഡോ. എ.കെ. ബാബുരാജന് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. മേയ്ത്ര ഹോസ്പിറ്റലിെൻറ നേതൃത്വത്തില്‍ മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്കിെൻറ ഭാഗമായി അത്യാധുനിക കാത്ത്ലാബ് ഉള്‍പ്പെടെയുള്ള സൗകര്യം സജ്ജീകരിച്ച് മേയ്ത്ര യുൈനറ്റഡ് ഹാര്‍ട്ട് സെൻറര്‍ എന്നപേരില്‍ ആരംഭിച്ച സമ്പൂര്‍ണ ഹൃദ്രോഗ ചികിത്സാവിഭാഗത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
പിന്നാക്കപ്രദേശങ്ങളിൽ വിദഗ്ധ ചികിത്സ എത്തിക്കുന്നതിെൻറ ഭാഗമായി നടപ്പാക്കിയ പദ്ധതിയിലാണ് ആദ്യ ശസ്ത്രക്രിയ വിജയമെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്മാന് ഫൈസല്‍ ഇ. കൊട്ടിക്കോളന് പറഞ്ഞു. ഹാര്‍ട്ട് സെൻററിൽ നടത്തുന്ന ആൻജിയോപ്ലാസ്റ്റി, ആൻജിയോഗ്രാം ഉൾപ്പെടെയുള്ള കാർഡിയോളജി സേവനങ്ങൾക്ക് നേതൃത്വം നൽകുന്നത് കണ്‍സല്‍ട്ടൻറ് കാര്‍ഡിയോളജിസ്റ്റ് ഡോ. വിവേക് പിള്ളയാണ്.
കാസർകോട് ജില്ലയിലുള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ജില്ലക്ക് പുറത്ത് പോകാതെതന്നെ ചികിത്സാസൗകര്യമെന്നത് നാളിതുവരെ സ്വപ്നം മാത്രമായിരുന്നു. ഈ സ്വപ്നത്തിെൻറ യാഥാർഥ്യവത്കരണത്തിനാണ് മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്കിലൂടെ തുടക്കംകുറിച്ചത്. കൂടുതല്‍ വിപുലവും വിശാലവുമായ ഇടപെടലുകള്‍ സമീപനാളുകളില്തന്നെ യാഥാർഥ്യമാകുമെന്നും ഡോ. അലി ഫൈസല്‍ (ഡയറക്ടര്‍, മേയ്ത്ര ഹോസ്പിറ്റല്‍ ആൻഡ് സീനിയര്‍ കണ്‍സല്‍ട്ടൻറ് കാര്‍ഡിയോളജി) പറഞ്ഞു.
മുഴുവന്‍സമയ കാര്ഡിയോളജിസ്റ്റിെൻറയും കാര്‍ഡിയാക് സര്ജെൻറയും സേവനം മേയ്ത്ര യുൈനറ്റഡ് ഹാര്‍ട്ട് സെൻററില്‍ ഉറപ്പുവരുത്തുമെന്ന് കാര്‍ഡിയോ വാസ്കുലാര്‍ സര്‍ജറി വിഭാഗം ചെയര്മാന് ഡോ. മുരളി പി. വെട്ടത്ത് പറഞ്ഞു. വാർത്തസമ്മേളനത്തില്‍ ഡോ. അലി ഫൈസല്‍, ഡോ. മുരളി പി. വെട്ടത്ത്, ഡോ. ബാബുരാജന്, ഡോ. ആശിഷ് കുമാര്‍, ഡോ. ജയേഷ് ഭാസ്കരൻ, ഡോ. വിവേക് പിള്ള, ഡോ. അലി സമീല്‍, ഡോ. മഞ്ജുനാഥ് ഷെട്ടി, ഡോ. വീണ മഞ്ജുനാഥ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.