പയ്യന്നൂരിൽനിന്ന് കളവുപോയ വാഹനം കാസർകോട്ട് ഉപേക്ഷിച്ച നിലയിൽ
text_fieldsകാസർകോട്: പയ്യന്നൂരിൽനിന്ന് രണ്ടുമാസം മുമ്പ് കളവുപോയ സ്കൂട്ടർ കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ച നിലയിൽ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ആർ.ടി.ഒ എൻഫോഴ്സ്മെൻറിെൻറ നേതൃത്വത്തിൽ രാത്രികാല വാഹനപരിശോധനയിലാണ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കുറച്ചുദിവസമായി ഉപേക്ഷിക്കപ്പെട്ട കെ.എൽ 59 യു 9959 വാഹനം കണ്ടെത്തിയത്.
വാഹനത്തിൽ നിന്ന് ലഭിച്ച രേഖകൾ പരിശോധിച്ചതിൽനിന്നും വാഹന ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഈ വാഹനം പയ്യന്നൂരിൽ നിന്നും രണ്ട് മാസംമുമ്പ് കളവുപോയി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതാണെന്ന് മനസ്സിലായി. തുടർന്ന് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മനോഹരനുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ച് വാഹനം ഉടമസ്ഥെൻറ സാന്നിധ്യത്തിൽ പൊലീസിന് കൈമാറി.
കാസർകോട് ആർ.ടി.ഒ എൻഫോഴ്സ്മെൻറ് വിഭാഗം എം.വി.ഐമാരായ കൃഷ്ണകുമാർ, നിസാർ, എ.എം.വിമാരായ ജയരാജ് തിലക്, അരുൺ രാജ്, എം. സുധീഷ് എന്നിവർ വാഹന പരിശോധനക്ക് നേതൃത്വം നൽകി. എല്ലാ വാഹന ഉടമകളും അവരവരുടെ മൊബൈൽ നമ്പർ നിർബന്ധമായും സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യുന്നതുമൂലം ഇതുപോലുള്ള സാഹചര്യങ്ങളിൽ ഉടമസ്ഥനുമായി ബന്ധപ്പെടാനും നിജസ്ഥിതി മനസ്സിലാക്കാനും സാധ്യമാകുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടി.എം. ജേഴ്സൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.