Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുത്തിവെപ്പിന്​...

കുത്തിവെപ്പിന്​ എത്തുന്നത്​ ആയിരങ്ങൾ, ലഭിക്കുന്നത്​ ഏതാനും പേർക്ക്​; പലയിടത്തും തർക്കം

text_fields
bookmark_border
covid vaccination
cancel
camera_alt

കോവിഡ്​ വാക്സിൻ കുത്തിവെപ്പെടുക്കാൻ നീലേശ്വരം താലൂക്ക്​ ആശുപത്രിയിലെ തിരക്ക്

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ തീ​രു​ന്നു. ര​ണ്ട്​ ദി​വ​സ​ത്തേ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​നി വാ​ക്​​സി​ൻ സ്​​റ്റോ​ക്കു​ള്ള​ത്. തി​ങ്ക​ളാ​ഴ്​​ച വാ​ക്​​സി​ൻ എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ലെ കു​ത്തി​വെ​പ്പ്​ നി​ല​ക്കും. 36700 ഡോ​സ്​ വാ​ക്​​സി​ൻ മാ​ത്ര​മാ​ണ്​ ജി​ല്ല​യി​ൽ ശേ​ഷി​ക്കു​ന്ന​ത്. കോ​വാ​ക്​​സി​ൻ 7860, കോ​വി​ഷീ​ൽ​ഡ്​ 28840 എ​ന്നി​ങ്ങ​നെ​യാ​ണ​ത്. പ്ര​തി​ദി​നം 13000 ഡോ​സ്​ വാ​ക്​​സി​നാ​ണ്​ ജി​ല്ല​ക്ക്​ വേ​ണ്ട​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 47 കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യ​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 10 കേ​ന്ദ്ര​ങ്ങ​ളു​മു​ണ്ട്. കു​ത്തി​വെ​പ്പ്​ എ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യ​ത്.

കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ

1. ആ​രി​ക്കാ​ടി പി.​എ​ച്ച്.​സി, 2. അ​ഡൂ​ർ എ​ഫ്.​എ​ച്ച്.​സി, 3. അ​ജാ​നൂ​ർ പി.​എ​ച്ച്.​സി, 4. ആ​ന​ന്ദാ​ശ്ര​മം പി.​എ​ച്ച്.​സി.5. ബ​ദി​യ​ഡു​ക്ക സി.​എ​ച്ച്.​സി, 6. ബ​ന്ത​ടു​ക്ക പി.​എ​ച്ച്.​സി, 7. ബാ​യാ​ർ പി.​എ​ച്ച്.​സി, 8. ബേ​ഡ​ഡു​ക്ക താ​ലൂ​ക്ക് ആ​ശു​പ​ത്രി.9. ബെ​ള്ളൂ​ർ പി.​എ​ച്ച്.​സി, 10. ച​ട്ട​ഞ്ചാ​ൽ പി.​എ​ച്ച്.​സി, 11. ചെ​ങ്ക​ള സി.​എ​ച്ച്.​സി, 12. ചെ​റു​വ​ത്തൂ​ർ സി.​എ​ച്ച്.​സി, 13. ചി​റ്റാ​രി​ക്കാ​ൽ പി.​എ​ച്ച്.​സി, 14. എ​ണ്ണ​പ്പാ​റ എ​ഫ്.​എ​ച്ച്.​സി, 15. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി, 16. ക​രി​ന്ത​ളം എ​ഫ്.​എ​ച്ച്.​സി.

17. കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി, 18. കൊ​ന്ന​ക്കാ​ട് പി.​എ​ച്ച്.​സി, 19. ക​യ്യൂ​ർ എ​ഫ്.​എ​ച്ച്.​സി, 20. കു​മ്പ​ഡാ​ജെ പി.​എ​ച്ച്.​സി.21. കു​മ്പ​ള സി.​എ​ച്ച്.​സി, 22. മ​ധൂ​ർ പി.​എ​ച്ച്.​സി, 23. മ​ടി​ക്കൈ പി.​എ​ച്ച്.​സി, 24. മം​ഗ​ൽ​പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, 25. മ​ഞ്ചേ​ശ്വ​രം സി.​എ​ച്ച്.​സി, 26. മീ​ഞ്ച പി.​എ​ച്ച്.​സി, 27. മൊ​ഗ്രാ​ൽ പു​ത്തൂ​ർ പി.​എ​ച്ച്.​സി, 28. മൗ​ക്കോ​ട് എ​ഫ്.​എ​ച്ച്.​സി

29. മു​ളി​യാ​ർ സി.​എ​ച്ച്.​സി, 30. മു​ള്ളേ​രി​യ എ​ഫ്.​എ​ച്ച്.​സി, 31. ന​ർ​ക്കി​ല​ക്കാ​ട് പി.​എ​ച്ച്.​സി, 32. നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി, 33. ഓ​ലാ​ട്ട് പി.​എ​ച്ച്.​സി, 34. പ​ട​ന്ന പി.​എ​ച്ച്.​സി, 35. പ​ന​ത്ത​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, 36. പ​ള്ളി​ക്ക​ര.37. പാ​ണ​ത്തൂ​ർ പി.​എ​ച്ച്.​സി, 38. പെ​രി​യ സി.​എ​ച്ച്.​സി, 39. പെ​ർ​ള പി.​എ​ച്ച്.​സി, 40. പു​ത്തി​ഗെ പി.​എ​ച്ച്.​സി

41. തൈ​ക്ക​ട​പ്പു​റം എ​ഫ്.​എ​ച്ച്.​സി, 42. തൃ​ക്ക​രി​പ്പൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി, 43. ഉ​ദു​മ എ​ഫ്.​എ​ച്ച്.​സി, 44. ഉ​ടു​മ്പു​ന്ത​ല പി.​എ​ച്ച്.​സി, 45. വ​ലി​യ​പ​റ​മ്പ പി.​എ​ച്ച്.​സി, 46. വെ​ള്ള​രി​ക്കു​ണ്ട് പി.​എ​ച്ച്.​സി, 47. വോ​ർ​ക്കാ​ടി എ​ഫ്.​എ​ച്ച്.​സി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ

1. സ​ൺ​റൈ​സ് ആ​ശു​പ​ത്രി മാ​വു​ങ്കാ​ൽ, 2. ഇ.​കെ. നാ​യ​നാ​ർ ആ​ശു​പ​ത്രി നാ​യ​ന്മാ​ർ​മൂ​ല, 3. കെ.​എ.​എ​ച്ച്.​എം ആ​ശു​പ​ത്രി ചെ​റു​വ​ത്തൂ​ർ, 4. കെ​യ​ർ​വെ​ൽ ആ​ശു​പ​ത്രി കാ​സ​ർ​കോ​ട്, 5. ജ​നാ​ർ​ദ​ന ആ​ശു​പ​ത്രി കാ​സ​ർ​കോ​ട്, 6. കു​മ്പ​ള കോ​ഓ​പ​റേ​റ്റി​വ് ആ​ശു​പ​ത്രി, 7. യു​നൈ​റ്റ​ഡ് മെ​ഡി​ക്ക​ൽ സെൻറ​ർ കാ​സ​ർ​കോ​ട്, 8. കിം​സ് കാ​സ​ർ​കോ​ട്, 9. മാ​ലി​ക് ദീ​നാ​ർ കാ​സ​ർ​കോ​ട്. 10. കോ ​ഓ​പ​റേ​റ്റി​വ് ഹെ​ൽ​ത്ത് കെ​യ​ർ ചെ​റു​വ​ത്തൂ​ർ.

കോ​വി​ഡ് വാ​ക്സി​ന് നെ​ട്ടോ​ട്ടം

കു​മ്പ​ള: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ കു​മ്പ​ള​യി​ൽ കോ​വി​ഡ് വാ​ക്സി​ന് നെ​ട്ടോ​ട്ടം. കു​മ്പ​ള സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ആ​രി​ക്കാ​ടി​യി​ലെ ഉ​പ​കേ​ന്ദ്ര​ത്തി​ലു​മാ​ണ് കു​മ്പ​ള​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തി​ങ്ക​ളാ​ഴ്ച വാ​ക്സി​നെ​ടു​ക്കാ​നെ​ത്തി​യ​വ​രു​ടെ എ​ണ്ണം വ​ള​രെ വ​ർ​ധി​ച്ച​താ​ണ് വി​ന​യാ​യ​ത്.

കു​മ്പ​ള സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​നു​ത​ന്നെ ടോ​ക്ക​ൺ തീ​ർ​ന്നി​രു​ന്നു. ഒ​രേ​സ​മ​യം 40 പേ​ർ​ക്കാ​ണ് കു​ത്തി​വെ​പ്പ്​​ ന​ൽ​കി​യി​രു​ന്ന​ത്. ഇ​വി​ടെ ഉ​ച്ച​വ​രെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കു​ത്തി​വെ​പ്പ് ല​ഭി​ക്കാ​തെ മ​ട​ങ്ങി. ആ​രി​ക്കാ​ടി​യി​ൽ രാ​വി​ലെ​ത​ന്നെ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും 41 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വ​രെ മ​രു​ന്ന് സ്​​റ്റോ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും കു​ത്തി​വെ​പ്പി​നെ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ ഡി.​എം.​ഒ ഇ​ട​പെ​ട്ട് മ​രു​ന്നു​ക​ൾ കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​െ​വ​ന്നു​മാ​ണ് ല​ഭി​ച്ച വി​വ​രം. ചൊ​വ്വാ​ഴ്ച മു​ത​ൽ കു​ത്തി​വെ​പ്പി​നെ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം ഇ​തി​ലും കൂ​ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ചെറുവത്തൂർ: ചെറുവത്തൂർ,പിലിക്കോട്, കയ്യൂർ -ചീമേനി പഞ്ചായത്തുകളിൽ വാക്​സിൻ ക്ഷാമം രൂക്ഷം. മൂന്ന് ദിവസമായി ഇവിടെ വാക്​സിൻ തീർന്നിട്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മണിക്കൂറുകളോളം കാത്തുനിന്ന് പലരും വാക്​സിൻ കിട്ടാതെയാണ് മടങ്ങിയത്. ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താങ്കളാഴ്ച കുത്തിവെപ്പിന്​ ആയിരത്തിനടുത്ത് ആളുകളാണ് എത്തിയത്. എന്നാൽ, 100 പേർക്ക് നൽകാനുള്ള മരുന്ന് മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.

ഇത് വാക്കേറ്റങ്ങൾക്ക് ഇടയാക്കി. സെക്ടറൽ മജിസ്ട്രേറ്റും പൊലീസും എത്തിയാണ് രംഗം ശാന്തമാക്കിയത്. ക്ലബുകളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലും ആരോഗ്യ വകുപ്പി​‍െൻറ സഹകരണത്തോടെ വാക്സിനേഷൻ പുരോഗമിക്കുന്നുണ്ട്. ബുധനാഴ്ചയോടെ ആവശ്യത്തിന് മരുന്നെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കോവി ഷീൽഡ് വാക്സിനാണ് ഇവിടെ നൽകുന്നത്.

കുത്തിവെക്കാൻ തിരക്ക്​

നീ​ലേ​ശ്വ​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പൊ​ലീ​സ്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ത​ന്നെ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്.

ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് എ​ല്ലാ​വ​ർ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു. നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി, ക​രി​ന്ത​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും വാ​ക്സി​ൻ കു​ത്തി​വെ​ക്കാ​നും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccination#Covid19
News Summary - Thousands get vaccinated, few get
Next Story