നിയമസഭ തെരഞ്ഞെടുപ്പ്; ഉദുമയിൽ കണ്ണുവെച്ച് എ ഗ്രൂപ്പ്
text_fieldsകാസർകോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസ് എ ഗ്രൂപ്പിന് താൽപര്യം. പതിവായി െഎ ഗ്രൂപ് മത്സരിക്കുന്ന ഉദുമ മണ്ഡലത്തിൽ ഇത്തവണ എ ഗ്രൂപ് കണ്ണുവെക്കുകയാണെന്നാണ് പറയുന്നത്. പ്രമുഖ എ ഗ്രൂപ് നേതാവ് പി. ഗംഗാധരൻ നായർ, കെ. സുധാകരൻ എന്നിവർ മത്സരിച്ച് ഉദുമ മണ്ഡലം ഗ്രൂപ്പിന് അതീതമാണെന്ന് വരുത്തിയിരുന്നുവെങ്കിലും കോൺഗ്രസ് ഗ്രൂപ് സമവാക്യത്തിൽ ഉദുമ െഎ ഗ്രൂപ്പിെൻറ പട്ടികയിലാണ്.
പി.ഗംഗാധരൻ നായർ ഡി.സി.സി പ്രസിഡൻറായിരിക്കെയാണ് ഉദുമയിൽ മത്സരിച്ചത്. അത് ഗ്രൂപ് അതീത പരിഗണനയാണെന്നാണ് പറയുന്നത്. കെ. സുധാകരൻ ഏറ്റവും ഒടുവിൽ മത്സരിച്ചതും ഗ്രൂപ് പരിഗണന മാറ്റിെവച്ചാണ്. അന്ന് ഉദുമ പിടിച്ചെടുക്കാൻ കെ. സുധാകരനെ ഇറക്കുകയായിരുന്നു കോൺഗ്രസ്. 4192 വോട്ടിനാണ് കെ. സുധാകരൻ തോറ്റത്.
ഇൗ തോൽവിക്ക് ഏറെയും സംഭാവന നൽകിയത് യു.ഡി.എഫിെൻറ ശക്തികേന്ദ്രമായ ചെമ്മനാട്, ഉദുമ പഞ്ചായത്തുകളാണെന്ന് കോൺഗ്രസ് വിലയിരുത്തിയിരുന്നു. തുടർന്ന് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 9000ത്തിൽപരം വോട്ടിെൻറ ഭൂരിപക്ഷം ഉദുമയിൽ മാത്രം യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് ലഭിച്ചതാണ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആശ്വാസം പകരുന്നത്.
ഇത്തവണ സാധാരണയുള്ള ഭരണവിരുദ്ധ വികാരവും കൂടിച്ചേരുേമ്പാൾ ഉദുമ ഉറച്ചകോട്ടയെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നുണ്ട്. എന്നാൽ, െഎ ഗ്രൂപ്പിെൻറ മുതിർന്ന നേതാക്കളേറെയും മത്സരിച്ച് തോറ്റവരാണ്. മത്സരിക്കാൻ വേണ്ടി ഗ്രൂപ് വിടാനും എ ഗ്രൂപ്പിൽ നേതാക്കൾ ഒരുങ്ങിയിട്ടുണ്ടെന്നാണ് സൂചന.
ഇതിനായി പലരും രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ടതായും സൂചനയുണ്ട്. മണ്ഡലത്തിനു പുറത്തുനിന്ന് 1987ൽ കെ.പി. കുഞ്ഞിക്കണ്ണൻ ജയിച്ചതാണ് യു.ഡി.എഫിെൻറ അവസാന വിജയം. ശേഷം പി. രാഘവൻ, കെ.വി കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ എന്നിവർ രണ്ടുവീതംതവണ വിജയിച്ചിരുന്നു. രാജ്മോഹൻ ഉണ്ണിത്താെൻറ പാർലമെൻറ് മണ്ഡലത്തിലെ വിജയമാണ് കോൺഗ്രസിലുണ്ടാക്കിയ ഉണർവ്. ഉദുമയിൽ ശക്തനായ സ്ഥാനാർഥിയെ നിർത്താനാണ് സി.പി.എം നീക്കം. ഏതുഭരണത്തിലും നിലനിൽക്കുന്ന ഉദുമ നഷ്ടപ്പെടുകയെന്നത് സി.പി.എമ്മിന് സംഘടന രംഗത്ത് വലിയ വെല്ലുവിളിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.