ആരാണ് സി.പി.എം കാസർകോട് ജില്ല കമ്മിറ്റിയിലെ 'സൂപ്പർ മാൻ'
text_fieldsകാസർകോട്: സി.പി.എം ജില്ല കമ്മിറ്റിയുടെ തീരുമാനങ്ങളും ആഗ്രഹങ്ങളും അട്ടിമറിക്കുന്ന സൂപ്പർമാൻ ആര്?. ജില്ല കമ്മിറ്റിയുടെ തീരുമാനങ്ങളും ആഗ്രഹങ്ങളും പലതും അട്ടിമറിക്കപ്പെടുന്നുവെന്ന ആക്ഷേപം ശക്തമാകുകയാണ്. ജില്ലയിൽനിന്ന് ഒരാളെപ്പോലും കാബിനറ്റിലേക്ക് അയക്കാൻ കഴിയാത്തവിധം ജില്ല കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കുമിടയിൽ ആരോ പ്രവർത്തിക്കുന്നുവെന്ന സംശയം അണികളിൽ ശക്തിപ്പെടുന്നു. ജില്ലയിൽ മൂന്നു എൽ.ഡി.എഫ് അംഗങ്ങളാണ് വിജയിച്ചത്. അതും മികച്ച ഭുരിപക്ഷത്തിൽ. അതിൽ സി.പി.എമ്മിെൻറ രണ്ടംഗങ്ങളിൽ സി.എച്ച്. കുഞ്ഞമ്പു സംസ്ഥാന കമ്മിറ്റിയംഗവും രണ്ടാംതവണ എം.എൽ.എയുമാണ്.
കണ്ണൂരിൽനിന്ന് ഒന്നിൽ കൂടുതൽ മന്ത്രിമാരുണ്ടായാൽ കാസർകോടിനു പരിഗണന ലഭിക്കില്ല. കണ്ണൂർ ജില്ലയിൽനിന്നു മുഖ്യമന്ത്രിക്കു പുറമെ ഒരാൾ മാത്രമാണ് മന്ത്രിസഭയിൽ. ഇൗ രീതിയിൽ ജില്ലയെ പരിഗണിക്കാവുന്ന അവസരത്തിലേക്ക് എത്തിയിട്ടും തഴയപ്പെടുകയായിരുന്നു. സംസ്ഥാന സെക്രേട്ടറിയറ്റിലാണ് മന്ത്രിമാരുെട തീരുമാനങ്ങൾ ഉണ്ടാകുന്നത്. ഇത് വേണ്ടവിധം നിർവഹിക്കപ്പെട്ടില്ല എന്ന ആക്ഷേപം ജില്ലയിലെ സി.പി.എമ്മിൽ ശക്തമാണ്. ജില്ല കമ്മിറ്റിയുടെ തീരുമാനങ്ങൾ പലതും വെളിച്ചം കാണാറില്ല എന്ന പരാതി നേരത്തേയുണ്ടായിരുന്നു.
ബാലാവകാശ കമീഷൻ അംഗമായി ജില്ല കമ്മിറ്റി തീരുമാനിച്ചത് അഡ്വ. കുമാരൻ നായരെയായിരുന്നു. എന്നാൽ, സംസ്ഥാന കമ്മിറ്റി വഴി പുറത്തുവന്നത് അഡ്വ. പി.പി. ശ്യാമളാദേവി. കേരള ബാങ്ക് ഡയറക്ടർ സ്ഥാനത്തേക്ക് പാർട്ടി തീരുമാനിച്ചത് കാസർകോട് ടൗൺ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എസ്.ജെ. പ്രസാദിനെയായിരുന്നു. നിയമിതനായത് സാബു എബ്രഹാം. തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ എം. രാജഗോപാലിനു പകരം എം.വി. ബാലകൃഷ്ണൻ മാസ്റ്ററുടെ പേരായിരുന്നു ജില്ല കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് അയച്ചത് ബാലകൃഷ്ണൻ മാസ്റ്ററുടെ പേര് വെട്ടി പകരം രാജഗോപാലൻതന്നെ സ്ഥാനാർഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.