'ഇനിയെങ്കിലും വരുമോ സി.ബി.ഐ', കൃഷ്ണനും സത്യനാരായണനും ചോദിക്കുന്നു
text_fieldsപെരിയ(കാസർകോട്): സുപ്രീംകോടതിയും പറഞ്ഞു സി.ബി.ഐ അന്വേഷിക്കട്ടെയെന്ന്, ഇനിയെങ്കിലും വരുമോ സി.ബി.ഐ? ചോദിക്കുന്നത് മറ്റാരുമല്ല. പെരിയ, കല്യോട്ട് ഇരട്ടക്കൊലയിൽ മക്കളെ നഷ്ടപ്പെട്ട രണ്ട് അച്ഛന്മാർ; കുടുംബത്തിലെ ഏക ആൺതരികളും നാട്ടുകാരുടെ പ്രിയങ്കരന്മാരുമായിരുന്ന കൃപേഷിെൻറ പിതാവ് പി.വി കൃഷ്ണനും ശരത് ലാലിെൻറ പിതാവ് സത്യനാരായണനും.
ചോർന്നൊലിക്കുന്ന ഓലപ്പുരയിലായിരുന്നു കൃഷ്ണനും ഭാര്യയും കൃേപഷും രണ്ടുപെൺമക്കളും ഉൾപ്പെടുന്ന അഞ്ചംഗ കുടുംബം കഴിഞ്ഞുകൂടിയത്. ഇപ്പോൾ ആ വീടിെൻറ സ്ഥാനത്ത് മനോഹരമായ വീട് െഹെബി ഇൗഡൻ എം.എൽ.എയുടെ നേതൃത്വത്തിൽ പണിതിട്ടുണ്ട്. എന്നാൽ, അച്ഛനുറങ്ങാത്ത വീടു തന്നെയാണ് ഇപ്പോഴും അത്. ആ വീട്ടിൽ ഉറക്കം വരണമെങ്കിൽ മക്കളെ കൊന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കണം. കൃഷ്ണെൻറ പ്രതിജ്ഞ അതാണ്. കൊന്നവർക്കും ഗൂഢാലോചന നടത്തിയവർക്കും അർഹമായ ശിക്ഷ ലഭിക്കാൻവേണ്ടി ഈ രണ്ട് കുടുംബം നിയമയുദ്ധം നടത്താൻ തുടങ്ങിയിട്ട് വർഷം കഴിഞ്ഞു.
കൊലയാളികളായി പിടികൂടപ്പെട്ടവരുടെ പാർട്ടി നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് തുടക്കം മുതൽ ആവശ്യപ്പെട്ട കുടുംബം ഹൈകോടതിയെ സമീപിച്ചപ്പോൾ കോടതി അവരുടെ ആവശ്യം അംഗീകരിച്ചു. ഹൈകോടതി സിംഗ്ൾ ബെഞ്ച് അംഗീകരിച്ച സി.ബി.ഐ അന്വേഷണത്തെ സർക്കാർ അംഗീകരിച്ചില്ല. സർക്കാർ അപ്പീൽപോയി. ഡിവിഷൻ ബെഞ്ചും സി.ബി.ഐ അന്വേഷണം ശരിെവച്ചു. എന്നാൽ, ഫയലുകൾ കൈമാറാൻ സർക്കാർ തയാറായില്ല.
ലക്ഷങ്ങൾ ചെലവഴിച്ചാണ് സർക്കാർ പ്രതികൾക്കുവേണ്ടി വാദിച്ചത്. ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽപോലും കോടതി തൃപ്തിയടഞ്ഞില്ല. കൃത്യത്തിന് സാക്ഷിയായി ചേർത്തവർപോലും പ്രതികളെ സഹായിക്കുന്നവരാണ് എന്ന് കോടതി കണ്ടെത്തി. കോടതിയിൽ ഹാജരാകുന്നതിനു വേണ്ടിമാത്രമാണ് കൃേപഷിെൻറയും ശരത്ലാലിെൻറയും അമ്മമാർ വീട്ടിനു പുറത്ത് ഇറങ്ങിയത്. സമരരംഗത്തുപോലും മുഖം കാണിച്ച് മടങ്ങുകയായിരുന്നു മക്കൾ നഷ്ടപ്പെട്ട അമ്മമാർ.
ഓലപ്പുരയിൽ അരപ്പട്ടിണിയിൽ കഴിഞ്ഞ കൃേപഷിെൻറ കുടുംബത്തിന് പാർട്ടിയും നാടും എല്ലാ സഹായങ്ങളും നൽകിയെങ്കിലും 'അതിൽ മനസ്സമാധാനത്തോടെ ഉറങ്ങണമെങ്കിൽ തങ്ങളുടെ ആവശ്യം നിർവഹിച്ചു കിട്ടണം. ഏക മകൻ നഷ്ടപ്പെട്ട തനിക്ക് അവെൻറ പേരിൽ കിട്ടിയ ഈ വീട്ടിൽ എങ്ങനെ ഉറങ്ങാൻ കഴിയും. കൃപേഷിെൻറ പിതാവ് പി.വി. കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.