ഇല്ലായ്മയിലും ഇരട്ടകൾ നേടിയത് മിന്നുംജയം
text_fieldsഉദുമ: അച്ഛൻ വർഷങ്ങളായി വീട് വിട്ടുമാറി നിൽക്കുന്നു. പക്ഷാഘാതത്തിെന്റ ചികിത്സയിലായതിനാൽ ഉദുമ ദിനേശ് ബീഡി കമ്പനിയിൽ ജോലി തുടരാൻ ബുദ്ധിമുട്ടുകയാണ് അമ്മ. ദുരിതക്കയത്തിലും തെക്കേക്കരയിലെ ഇവരുടെ ഇരട്ടകളായ മക്കൾ കെ. അഭിജിത്തും കെ. അഭിഷേകും ഉദുമ ജി.എച്ച്.എസ്.എസിൽ നിന്ന് പത്താംതരം പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത് സ്കൂളിനും നാടിനും അഭിമാനമായി.
എല്ലാ മത്സരപ്പരീക്ഷകളിലും ഒരുമിച്ചുപങ്കെടുക്കുന്ന ഇവർക്ക് എൽ.എസ്.എസ് -യു.എസ്.എസ് സ്കോളർഷിപ്പുകൾ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കോഴിക്കോട് നടന്ന ഐ.എ.എം സംസ്ഥാനതല ‘ഫ്രീഡം പ്രശ്നോത്തരി’ മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് ഈ ഇരട്ടകൾ പങ്കെടുത്ത ഗ്രൂപ്പിനായിരുന്നു രണ്ടാംസ്ഥാനം. സഹോദരി അശ്വതി ഡിഗ്രി പാസായി പി.എസ്.സി കോച്ചിങ്ങിനു ചേർന്നു പഠിക്കുന്നു.
വീട്ടിലെ സാഹചര്യം മനസ്സിലാക്കി പലപ്പോഴായി സാമ്പത്തിക പിന്തുണ നൽകി ഈ മിടുക്കർക്കൊപ്പം സ്കൂൾ നിലകൊണ്ടതായി പ്രഥമാധ്യാപകൻ ടി.വി. മധുസൂദനൻ പറഞ്ഞു. വീട്ടിലെ ഇല്ലായ്മയിലും അഭിഷേകിന്റേതും അഭിജിത്തിന്റേതും അഭിമാനനേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പത്താംതരം പരീക്ഷയിൽ തുടർച്ചയായി മൂന്നാംവർഷവും സ്കൂളിന് 100ശതമാനം വിജയമാണ്. അതിൽ 26പേർ മുഴുവൻ എ പ്ലസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.