Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightവീടിനുനേരെ ആക്രമണം;...

വീടിനുനേരെ ആക്രമണം; കുഞ്ഞിനു​ പരിക്ക്

text_fields
bookmark_border
വീടിനുനേരെ ആക്രമണം; കുഞ്ഞിനു​ പരിക്ക്
cancel
camera_altRepresentational Image

ബദിയടുക്ക: വീടിനുനേരെയുണ്ടായ ആക്രമണത്തിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്ക്. ബാപ്പാലിപ്പൊനം തൊട്ടി സത്താറി​െൻറ വീടാണ് ഞായറാഴ്ച പുലർച്ച 3.30ന് കാറിലെത്തിയ സംഘം ആക്രമിച്ചത്.

വിദേശത്ത് ജോലിചെയ്യുന്ന സത്താറി​െൻറ ഭാര്യയും രണ്ടു​ പെൺമക്കളും ഒന്നര വയസ്സുള്ള പേരക്കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീടി​െൻറ ചുറ്റിലുമുള്ള മുഴുവൻ ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്. ജനൽച്ചില്ലുകൾ ദേഹത്തു പതിച്ചാണ് ഉറങ്ങിക്കിടക്കുന്ന ഒന്നര വയസ്സുള്ള കുട്ടിക്ക്​ പരിക്കുപറ്റിയത്.

അക്രമികളെയും അവർ സഞ്ചരിച്ച കാറും തിരിച്ചറിഞ്ഞിട്ടുണ്ട്. പരാതിയിൽ ബാപ്പാലിപ്പൊനം സ്വദേശി സഹദ് എന്ന ആദു (21), ഉറുമി ഊജംപദവിലെ നിസാം (26), സത്താർ (28) എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം ബദിയടുക്ക പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badiyadukkahome attackinjury
Next Story