ബസ് കാത്തിരിപ്പ് കേന്ദ്രം നിർമാണം തടഞ്ഞു
text_fieldsബദിയടുക്ക: ബദിയടുക്ക ടൗണിൽ ഓട്ടോ സ്റ്റാൻഡും പൊതു യോഗം നടത്തുന്ന സ്ഥലവും ഇല്ലാതാക്കി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്ന നടപടി സി.ഐ.ടി.യു ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. ടൗൺ വികസനവുമായി ബന്ധപ്പെട്ട് സർവകക്ഷി നേതാക്കളും അധികൃതരും ചേർന്ന് നേരത്തേ കുമ്പള ഭാഗത്തേക്കു പോകുന്ന യാത്രക്കാർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ കണ്ടെത്തിയ സ്ഥലം വേണ്ടെന്നു വെച്ച് പഞ്ചായത്ത് ഭരണസമിതിയിലെ ചിലർ നടത്തിയ നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
നവീകരിച്ച കുമ്പള - ബദിയടുക്ക മുള്ളേരിയ പൊതുമരാമത്ത് റോഡ് പ്രവൃത്തിയുടെ ഭാഗമാണ് പുതുതായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നത്. എന്നാൽ, ഇത് യാത്രക്കാർക്ക് ആവശ്യമായ സ്ഥലത്ത് അല്ലെന്നാതാണ് നിർമാണം എതിർത്തവർ പറയുന്നത്.
കഴിഞ്ഞ ദിവസം പൊലീസിനെ ഉപയോഗിച്ച് നിർമാണം നടത്താനുള്ള ശ്രമവും നടക്കാതെ പോയി. ഓട്ടോ ഡ്രൈവർമാരായ ബി.എം.എസും നിർമാണത്തിനെതിരെ പിന്തുണ അറിയിച്ച് രംഗത്തു വന്നിട്ടുണ്ട്. അതേസമയം ആരെയും പ്രകോപിതരാക്കാതെ രമ്യമായി പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ‘മാധ്യമ’ത്തോട് പറഞ്ഞു. സി.ഐ.ടി.യു നേതാക്കളായ കെ. ജഗന്നാഥ ഷെട്ടി, ചന്ദ്രൻ, ശ്രീകാന്ത്, ഹാരിസ് തുടങ്ങിയവർ ഒാട്ടോ തൊഴിലാളികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.