അധിക ബിൽ അടക്കാനായില്ല; കൊറഗ കോളനിയിലെ മൂന്നു കുടുംബങ്ങൾ ഇരുട്ടിലായിട്ട് ആറു മാസം
text_fieldsബദിയടുക്ക: കാര്യാട് കൊറഗ കോളനിയിലെ മൂന്നു കുടുംബങ്ങൾ ഇരുട്ടിലായിട്ട് ആറു മാസമായി. ബദിയടുക്ക പഞ്ചായത്തിലെ അഞ്ചാം വാർഡിൽപെടുന്ന കാര്യാട് കോളനിയിലെ ചെനിയ, സുന്ദര, കമള എന്നിവരുടെ കുടുംബങ്ങളുടെ വീടിെൻറ വൈദ്യുതിയാണ് പെർള സെക്ഷൻ ഓഫിസ് അധികൃതർ കട്ട് ചെയ്തത്. മിനിമം ചാർജ് 80 രൂപ വെച്ചാണ് പണം അടച്ചുവന്നിരുന്നത്. എന്നാൽ, അടക്കേണ്ട തുക 2000ത്തിനു മുകളിൽ വന്നതോടെ കഴിയാതെവന്നു. ഇതോടെ അധികൃതർ മീറ്റർ അഴിച്ചുകൊണ്ടുപോകുകയായിരുന്നു. ഇപ്പോൾ വിളക്ക് ചിമ്മിനി മാത്രമാണ് ആശ്രയം. കോളനിയിൽ 17 വീടുകളാണുള്ളത്.
തൊഴിലില്ലാത്തതിനാൽ വൈദ്യുതി ബോർഡിലേക്ക് അടക്കേണ്ട പണം കണ്ടെത്താനും കഴിഞ്ഞിെല്ലന്ന് ഇവർ പറയുന്നു. കനത്ത മഴയിൽ ഇരുട്ടുമൂലം ഭീതിയോടെയാണ് ഈ കുടുംബം കഴിയുന്നത്.
ഇവരുടെ പ്രശ്നം ബന്ധപ്പെട്ട ഓഫിസിലും പഞ്ചായത്തിലും റിപ്പോർട്ട് ചെയ്തതായി കോളനി പ്രമോട്ടർ ഗോപാലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.