സ്വർണവും പണവും കവർന്നു
text_fieldsബദിയടുക്ക: പള്ളത്തടുക്കയില്‍ ഇരുനില വീടിന്റെ താഴത്തെ നിലയിലെ വാതില്‍ പൂട്ടു തകര്‍ത്ത് 36 പവൻ വരുന്ന സ്വർണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. പള്ളത്തടുക്കയിലെ അബ്ദുൽ റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്‍ റസാഖും കുടുംബവും ഞായറാഴ്ച വീട് പൂട്ടി നെല്ലികട്ടെ എതിര്ത്തോടിലെ മകളുടെ വീട്ടില്‍ പോയതായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടതോടെ അകത്തുകയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച സ്വർണം കാണാനില്ലെന്ന് വ്യക്തമായത്. 6000 രൂപയും കവർച്ച ചെയ്തതായി പരാതിയിൽ പറയുന്നു.
അലമാരയിലുള്ള അവശ്യസാധനങ്ങളും വസ്ത്രവും വാരിവലിച്ചിട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ഡിവൈ.എസ്.പി പി.കെ. സുധാകരന് സ്ഥലത്തെത്തി. ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ റുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കവര്‍ച്ച നടന്ന വീട്ടില്‍ പരിശോധന നടത്തി.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥത്ത് എത്തി പരിശോധന നടത്തി. അബ്ദുൽ റസാഖിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കവർച്ച സൂചന ലഭിച്ചില്ലെന്നും പരിസരത്തെ സി.സി.ടി.വികൾ പരിശോധിച്ചുവരികയാണെന്നും ബദിയടുക്ക പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.