'സ്വർണം തിളക്കം കൂട്ടാം'; തട്ടിപ്പുസംഘം വീണ്ടും
text_fieldsബദിയടുക്ക: സ്വര്‍ണാഭരണങ്ങളുടെ തിളക്കം കൂട്ടാമെന്ന് പറഞ്ഞ് വീട് കയറിയിറങ്ങുന്ന സംഘം വീണ്ടും സജീവം. തിളക്കംകൂട്ടാമെന്ന് പറഞ്ഞ് തട്ടിപ്പിൽ വീട്ടമ്മയുടെ മാല നഷ്ടപ്പെട്ടു. മാന്യയിലെ ഓട്ടോ ഡ്രൈവര്‍ കടവിലെ അപ്പക്കുഞ്ഞിയെന്ന മോഹനെൻറ വീട്ടിലാണ് തട്ടിപ്പ് നടത്തിയത്. മോഹനെൻറ ഭാര്യയും മകളും സമീപത്തെ വീട്ടിലെ കുട്ടിയും വീട്ടിലുണ്ടായിരുന്നപ്പോഴാണ് നിലവിളക്കിെൻറയും സ്വര്ണാഭരണത്തിെൻറയും തിളക്കം കൂട്ടി നല്‍കാമെന്ന് പറഞ്ഞ് ഒരാള്‍ എത്തിയത്.
ആദ്യം നിലവിളക്കും തുടര്‍ന്ന് കുട്ടിയുടെ പാദസരവും തിളക്കം കൂട്ടി നല്കി. അതിനിടെയാണ് യുവതിയുടെ കഴുത്തിലുണ്ടായിരുന്ന കരിമണിമാല ആവശ്യപ്പെട്ടത്. യുവതി മാല നല്‍കിയതോടെ അയാള്‍ ലായനിയിലിട്ടു. തുടര്‍ന്ന് മാല ചുവപ്പ് നിറത്തിലായി. അരമണിക്കൂറോളം മഞ്ഞള്‍ കലര്‍ത്തിയ വെള്ളത്തില്‍ മാലയിട്ട് വെച്ചാല്‍ പിന്നീട് നല്ല തിളക്കം ഉണ്ടാവുമെന്ന് പറഞ്ഞ് അയാൾ മുങ്ങി. ഒടുവിലാണ് അര പവൻ നഷ്ടപ്പെട്ട വിവരം വീട്ടുകാർ തിരിച്ചറിഞ്ഞത്. ഇത് സംബന്ധിച്ച് ബദിയടുക്ക പൊലീസില്‍ പരാതി നല്കി. തട്ടിപ്പ് നടത്തിയയാൾ കർണാടക സ്വദേശിയാെണന്ന് സംശയിക്കുന്നതായി എസ്.ഐ വിനോദ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.