Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightകുടിവെള്ളം മുടങ്ങി;...

കുടിവെള്ളം മുടങ്ങി; കണ്ണു തുറക്കുമോ അധികൃതർ?

text_fields
bookmark_border
കുടിവെള്ളം മുടങ്ങി; കണ്ണു തുറക്കുമോ അധികൃതർ?
cancel
camera_alt

കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​ ഉപയോഗശൂന്യമായ ടാങ്ക്

ബ​ദി​യ​ടു​ക്ക: പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം ഒ​രു പ്ര​ദേ​ശ​ത്തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് വൈ​ദ്യു​തി ബി​ൽ കു​ടി​ശ്ശി​ക അ​ട​ക്കാ​ത്ത​തി​നെ​തു​ട​ര്‍ന്ന് വൈ​ദ്യൂ​തി ബ​ന്ധം വി​​ച്ഛേ​ദി​ച്ചു. ഇ​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​വും മു​ട​ങ്ങി. ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ലെ ഏ​ണി​യ​ര്‍പ്പ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വൈ​ദ്യു​തി ബ​ന്ധ​മാ​ണ് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ര്‍ വി​ച്ഛേ​ദി​ച്ച​ത്.

കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലു​ണ്ടാ​യി​രു​ന്ന പ​ദ്ധ​തി 2003ല്‍ ​അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2007ല്‍ ​അ​ന്ന​ത്തെ കാ​ല​യ​ള​വി​ലു​ള്ള വൈ​ദ്യു​തി ബി​ൽ കു​ടി​ശ്ശി​ക​യാ​യ നാ​ലു ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍നി​ന്നും അ​ട​ച്ചു തീ​ര്‍ക്കാ​നും പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ജ​ന​കീ​യ ക​മ്മി​റ്റി​ക്ക് വി​ട്ടു​ന​ല്‍കാ​നും ഭ​ര​ണ സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ബി​ൽ കു​ടി​ശ്ശി​ക പ​ഞ്ചാ​യ​ത്ത് അ​ട​ച്ച​തു​മി​ല്ല. അ​തേ​സ​മ​യം, കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ജ​ന​കീ​യ ക​മ്മി​റ്റി ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം അ​താ​ത് ബി​ൽ തു​ക സ​മ​യ​ബ​ന്ധി​ത​മാ​യി അ​ട​ച്ച് തീ​ര്‍ത്ത് ന​ല്ല നി​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു വ​ന്നി​രു​ന്നു. എ​ന്നാ​ൽ, കു​ടി​ശ്ശി​ക അ​ട​ച്ചു തീ​ര്‍ക്കാ​ത്ത​ത് കാ​ര​ണം ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു.

2007ല്‍ ​കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല ജ​ന​കീ​യ ക​മ്മി​റ്റി​ക്ക് ഏ​ല്‍പ്പി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന കു​ടി​ശ്ശി​ക തു​ക​യാ​യ നാ​ലു ല​ക്ഷം രൂ​പ നി​ല​വി​ല്‍ 12ല​ക്ഷം രൂ​പ​യാ​യ​താ​യും തു​ക അ​ട​ക്കാ​ത്ത​തു​മാ​ണ് വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും കെ.​എ​സ്.​ഇ.​ബി സീ​താം​ഗോ​ളി സെ​ക്ഷ​ന്‍ അ​സി. എ​ൻ​ജി​നീ​യ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking WaterActionKasargod NewsFederal Authority
News Summary - No-Drinking-Water-Authority-Action
Next Story