അപകട വളവായി പള്ളത്തടുക്ക
text_fieldsബദിയടുക്ക: ആളെക്കൊല്ലിയായി മാറി ചെർക്കള-കല്ലടുക്ക അന്തർ സംസ്ഥാന പാതയിൽ പള്ളത്തടുക്ക സമീപമുള്ള അപകട വളവ്. തിങ്കളാഴ്ച മരിച്ച അഞ്ചുപേരുടെ മൃതദേഹം ഖബറിലേക്ക് എടുക്കും മുമ്പാണ് ഒരു അപകട മരണം കൂടി നടന്നത്. കേരള- കർണാടക അതിര്‍ത്തിയായ അഡ്ക്കസ്ഥലത്ത് കര്‍ണാടക കെ.എസ്.ആര്.ടി.സി ബസും പിക്ക് അപും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ എന്മകജെ മണിയംപാറയിലെ മുസ്തഫയുടെ (47)മരണമാണ് നാടിനെ ഞെട്ടിച്ചത്. കൂടെയുണ്ടായിരുന്ന ആൾക്ക് പരുക്കേൽക്കുകയും ചെയ്തു.
കര്‍ണാടക വിട്ളയില്‍ നിന്നും പെര്‍ള ഭാഗത്തേക്കു വന്ന ബസാണ് ഇടിച്ചത്. പള്ളത്തടുക്കക്കുസമീപം കയറ്റവും ഇറക്കവുമുള്ളതുമായ വളവിൽ ഒട്ടോറിക്ഷയും സ്കൂൾ ബസും കൂട്ടിയിടിച്ച് സഹോദരിമാർ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് സ്ത്രീകൾ അടക്കം അഞ്ചു പേരാണ് മരിച്ചത്.
29 കിലോ മീറ്ററാണ് ചെർക്കള-കല്ലടുക്ക റോഡ്. ഇതിൽ 19 കിലോമീറ്റർ കാസർകോട് നിയോജക മണ്ഡലത്തിലും 10 കിലോമീറ്റർ മഞ്ചേശ്വരം മണ്ഡലത്തിലുമാണ്. വളവും ഇറക്കവുമുള്ള റോഡിൽ ടാറിങ് പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾ നിയന്ത്രണം തെറ്റുന്നു.
ഇവിടെയൊന്നും റോഡിന്റെ മധ്യഭാഗം വേർതിരിക്കാൻ അടയാളമോ സൂചനാ ബോർഡോ ഇല്ല. ഇതെല്ലാമാണ് അഞ്ചു പേരുടെ അപകട മരണത്തിലക്ക് നയിച്ചത്. ചൊവ്വാഴ്ച നടന്ന അപകടം മഞ്ചേശ്വരം മണ്ഡലത്തിലാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ റോഡ് വികസനം പൂർത്തിയായെങ്കിലും കാസർകോട് മണ്ഡലത്തിൽപൂർത്തിയായി വരുന്നതേയുള്ളൂ.
കേരള റോഡ് ഫണ്ട് ബോർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പാതയിൽ നാലു വർഷം മുമ്പ് ആദ്യഘട്ട ടാറിങ് നടത്തിയത്. രണ്ടാംഘട്ട ടാറിങ് പൂർത്തിയാക്കാതെ കരാറുകാരൻ പിൻവാങ്ങി. തുടർന്ന് പരാതി ഉയർന്നതിനെ തുടർന്ന് ജില്ല കലക്ടർ ഇടപെട്ട് ഈയിടെ റീ ടെൻഡർ ചെയ്തെങ്കിലും പണി ഏറ്റെടുക്കാൻ ആളുണ്ടായില്ല. ഇതോടെ രണ്ടാംഘട്ട ടാറിങ് മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.