തൃക്കരിപ്പൂർ മണ്ഡലത്തിൽ 63 കേന്ദ്രങ്ങളിൽ ലൈറ്റ് സ്ഥാപിക്കുന്നതിന് 1.45 കോടി
text_fieldsചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലത്തിൽ 2023-24 സാമ്പത്തിക വർഷത്തെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടു പദ്ധതികളിലായി 63 കേന്ദ്രങ്ങളിൽ ലൈറ്റ് സ്ഥാപിക്കുന്നതിന് 1.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു.
നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പേരോൽ എൽ.പി സ്കൂൾ ജങ്ഷൻ, പടിഞ്ഞാറ്റം കൊഴുവൽ ഭണ്ഡാരപ്പുര പരിസരം, കടിഞ്ഞിമൂല ജങ്ഷൻ, ഹെൽത്ത് സെന്റർ സമീപം, രാങ്കണ്ടം വായനശാല പരിസരം, അംഗക്കളരി അമ്പല പരിസരം, കണിച്ചിറ കെ. ബാലകൃഷ്ണന് സ്തൂപത്തിന് സമീപം, പാലായി ദിനേശ് കമ്പനി പരിസരം, നീലായി സാംസ്കാരിക നിലയം പരിസരം, പൂവാലംകൈ ചേടി റോഡ് പരിസരം, ചാത്തമത്ത് പാടാർകുളങ്ങര ഭഗവതി ക്ഷേത്രം, ഭഗവതി ക്ഷേത്ര പരിസരം, പള്ളിക്കര നീരൂക്ക്, കൊയാമ്പുറം അമ്പല പരിസരം, തോട്ടുമ്പുറം അങ്കണവാടി പരിസരം, മുണ്ടേമ്മാട് പാലത്തിന് സമീപം, ഉച്ചൂളിക്കുതിർ എ.കെ.ജി ക്ലബ് പരിസരം, അവേൽ ജങ്ഷൻ മാർക്കറ്റ്, തൈക്കടപ്പുറം ആശുപത്രി ജങ്ഷൻ, പാലക്കാട്ട് നീലേശ്വരം ഇ.എം.എസ് മന്ദിരം റോഡ്, പട്ടേന ജംങ്ഷൻ, സുവർണവല്ലി അമ്പലപരിസരം, മൂലപ്പള്ളി ആകാശ് വായനശാല, തട്ടാച്ചേരി അമ്പല പരിസരം, പാലാത്തടം വായനശാല പരിസരം, പൂവാലംകൈ ഇ.എം.എസ് മന്ദിര പരിസരം, കടിഞ്ഞി മൂല സ്റ്റോർ പരിസരം, കര്യങ്കോട് വീതകുതിര് പരിസരം എന്നിവിടങ്ങളിലും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കൂളിപ്പാറ, പുന്നക്കുന്ന്, പെരളംകാവ്, എച്ചിപ്പൊയിൽ, നർക്കിലക്കാട് ആശുപത്രി പരിസരം, എളേരി ഗവൺമെന്റ് കോളജ്, പരപ്പച്ചാൽ ഭാസ്കരൻ പീടികക്ക് സമീപം, പെരുമ്പട്ട പാലത്തിന് കിഴക്ക് ഭാഗം, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കാവുന്തല കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്തിലെ മുണ്ട, ആലന്തട്ട സെന്റർ, ചീമേനി കിഴക്കേക്കര ഹെൽത്ത് സെന്ററിന് സമീപം, മയ്യല്, ക്ലായിക്കോട് ബാങ്ക് പരിസരം, പട്ടോട്, പെരുമ്പട്ടപാലം പരിസരം, ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ തലക്കാട്ട്, തുരുത്തി പി.എച്ച്.സിക്ക് സമീപം, വടക്കുമ്പാട് ഖാദി പരി സരം, മയിച്ച ഇ.എം.എസ് മന്ദിരത്തിന് സമീപം, പടന്ന ഗ്രാമപഞ്ചായത്തിലെ ഉദിനൂർ പരത്തിച്ചാൽ, മാച്ചിക്കാട്, പടന്ന മുണ്ട്യ ബസ്റ്റോപ്പ് പരിസരം, തോട്ടുക്കരപ്പാലം പരിസരം, ക്ഷേത്രപാലക ക്ഷേത്രക്കുളത്തിന് സമീപം, പിലിക്കോട് ഗ്രാമപഞ്ചായത്തിലെ ചക്ക്മുക്ക്, സുന്ദരയ നഗർ, മാണിയാട്ട് ഹോമിയോ ആശുപത്രി പരിസരം, എരവിൽ റോഡ് ജംങ്ഷൻ,, പൊള്ളപൊയിൽ, പിലിക്കോട് വയൽ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ നടക്കാവ് കോളനി, കക്കുന്നം അണീക്കര, മാടക്കാൽ ബണ്ട് റോഡ് ജംങ്ഷൻ, വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ബീച്ച് റോഡ്, തയ്യിൽ സൗത്ത് എന്നിവിടങ്ങളിലുമാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.