അഴിത്തല ബീച്ച് പാർക്ക് നിർമാണത്തിന് ടൂറിസം വകുപ്പിെന്റ 1.47 കോടി
text_fieldsചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലത്തിലെ അഴിത്തല ബീച്ച് പാർക്ക് നിർമാണത്തിന്ന് ടൂറിസം വകുപ്പ് 1.47 കോടി രൂപയുടെ ഭരണാനുമതി നൽകി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന നൽകിയ പദ്ധതി നിർദേശത്തിനാണ് ടൂറിസം വകുപ്പിന്റെ സംസ്ഥാന വർക്കിങ് ഗ്രൂപ് അനുമതി നൽകിയത്.
നീലേശ്വരം നഗരസഭ അഴിത്തലയിൽ ടൂറിസം വകുപ്പിന് നൽകിയ സ്ഥലം ഉൾപ്പെടെ ഉപയോഗിച്ചായിരിക്കും പാർക്ക് നിർമിക്കുക. പ്രവേശന കവാടം, ഫെൻസിങ്, നടപ്പാത, ലാൻഡ് സ്കേപ്പിങ്, ഇവിടെയെത്തുന്ന സന്ദർശകർക്ക് പ്രാഥമിക കാര്യം നിർവഹിക്കുന്നതിനുള്ള ടോയ്ലറ്റ് ബ്ലോക്ക്, സ്നാക്സ് ബാർ, റെയിൻ ഷെൽട്ടറുകൾ, സഞ്ചാരികൾക്കുള്ള ഇരിപ്പിടങ്ങൾ, ചിൽഡ്രൻസ് പാർക്ക് എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നിർമിക്കും. വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന കാസർകോട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് നീലേശ്വരം അഴിത്തല ബീച്ച്. ഈ ബീച്ചിന് കാലാനുസൃതമായ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് ഏറെ സഹായകരമായ പദ്ധതിയാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.