സുമയ്യയുടെ നന്മയിൽ കമ്പ്യൂട്ടർ പഠിച്ചത് 25 പേർ
text_fieldsചെറുവത്തൂർ: കോവിഡ് കാലത്തിെൻറ വറുതിയിൽ പൊരുതിനിൽക്കുമ്പോഴും നന്മയുടെ കൈത്തിരി അണയാതെ സൂക്ഷിക്കുകയാണ് സുമയ്യ എന്ന ഒറ്റയാൾ പോരാളി.
ചെറുവത്തൂരിൽ അൽഹുദ കമ്പ്യൂട്ടർ സെൻറർ ഉടമ സുമയ്യയുടെ നന്മയുടെ ഇത്തിരി വെട്ടത്തിൽ പഠനം പൂർത്തിയാക്കിയത് 25ഓളം കുട്ടികൾ.
ഫീസടക്കാൻ നിവൃത്തിയില്ലാതെ കമ്പ്യൂട്ടർ പഠനം മുടങ്ങിയ വിദ്യാർഥിയുടെ കുടുംബ സാഹചര്യം മനസ്സിലാക്കാൻ ഇടവന്നതോടെയാണ് സുമയ്യ സൗജന്യ പരിശീലനം നൽകുന്നതിനെ കുറിച്ച് ആലോചിച്ചത്. 60ഓളം അപേക്ഷകരിൽ നിന്ന് സാമ്പത്തികമായി ഏറ്റവും പിന്നാക്കം നൽക്കുന്ന 25 കുട്ടികളെയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്.
ഓരോ കുട്ടിയുടെയും കുടുംബ സാഹചര്യം നേരിട്ടും സമീപത്തെ ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയും മനസ്സിലാക്കിയാണ് ഇവരെ തിരഞ്ഞെടുത്തത്. രണ്ടാമത്തെ ബാച്ച് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പ് സമ്മേളനത്തിെൻറ ഉദ്ഘാടനവും എഴുത്തുകാരൻ എ.വി. സന്തോഷ് കുമാർ നിർവഹിച്ചു. ശ്രീനു അധ്യക്ഷത വഹിച്ചു.
മനുഷ്യാവകാശ മിഷൻ ജില്ല സെക്രട്ടറി സലാം പുഞ്ചാവി, അനിൽകുമാർ, ശാനിബ എന്നിവർ സംസാരിച്ചു. നിർധനരായ കുട്ടികളുടെ പുതിയ ബാച്ചിന് പരിശീലനം നൽകാൻ ഒരുങ്ങുകയാണ് ചീമേനി സ്വദേശിയായ സുമയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.