തൃക്കരിപ്പൂരിൽ 18 റോഡുകൾക്ക് 6.1 കോടിയുടെ ഭരണാനുമതി
text_fieldsചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലത്തിലെ 18 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 6.1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. രാജഗോപാലന്‍ എം.എല്‍.എ അറിയിച്ചു.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റില്‍ 1000 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ എം.എല്‍.എമാർ മുഖാന്തിരം പദ്ധതി നിർദേശം സർക്കാർ ആവശ്യപ്പെടുകയും എല്‍.എസ്.ജി.ഡി എൻജിനീയറിങ് മുഖേന എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി നല്‍കുകയും ചെയ്തു.
റോഡ്, അനുവദിച്ച തുക ബ്രാക്കറ്റിൽ ലക്ഷത്തിൽ എന്ന ക്രമത്തിൽ: തൃക്കരിപ്പൂർ മണ്ഡലത്തില്‍നിന്ന് ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ കൊവ്വല്‍-പുതിയകണ്ടം-നാപ്പച്ചാല്‍ റോഡ് (30), ഉത്തരംകൈ ചങ്ങംകൈ റോഡ് (45), കണ്ണങ്കൈ പതിക്കാല്‍ കിഴക്കേമുറി റോഡ് (40), പിലിക്കോട് ഗ്രാമപഞ്ചായത്തിലെ എന്‍.എച്ച് പടുവളം - പുത്തിലേട്ട്-വലിയപറമ്പ്-കണ്ണാടിപ്പാറ റോഡ് (45), മാനായി-തുമ്പക്കുതിര് റോഡ് (20).
നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പട്ടേന ബ്ലോക്ക് ഓഫിസ് റോഡ് (45), പള്ളിക്കര-മുണ്ടേമ്മാട് റോഡ് (25), വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പ്ലാച്ചിക്കര-അട്ടക്കാട്-പുന്നക്കുന്ന് റോഡ് (45), കാക്കടവ്-ബഡൂർ-കമ്പല്ലൂർ റോഡ് (45).
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ നീലംപാറ-മനക്കടവ് റോഡ് (40 ), ബഡൂർ-കമ്പല്ലൂർ അമ്പലം റോഡ് (20), പടന്ന ഗ്രാമപഞ്ചായത്തിലെ പടന്ന ലക്ഷം വീട് കോളനി റോഡ്-കുറത്തിവളപ്പ് (30), നടക്കാവ്-കാപ്പുകുളം റോഡ് (20).
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ പേക്കടം-ബദയില്‍ പരുതിച്ചല് റോഡ് (20), കോയോങ്കര ആയുർവേദ ആശുപത്രി കിഴക്കേക്കര ലിങ്ക് റോഡ് (20), കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലെ ചാനടുക്കം-മുത്തുപ്പാറ-അറുകര റോഡ് (45). മുണ്ട- എലിക്കോട്ട്പൊയില് റോഡ് (45), പലോംസ്തംഭം-തൊണ്ടനാട്-ആലന്തട്ട അമ്പലം റോഡ് (30).
മഞ്ചേശ്വരത്ത് റോഡുകൾക്ക് 4.28 കോടി
കുമ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 21 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4.28 കോടി അനുവദിച്ചതായി എ.കെ.എം. അഷ്റഫ് എം.എൽ.എ അറിയിച്ചു. റോഡുകളുടെ പേരും തുകയും (ലക്ഷത്തിൽ) പഞ്ചായത്തിന്റെ പേരും യഥാക്രമം:
ബായിക്കട്ട-ഉളുവാർ ജുമാ മസ്ജിദ് റോഡ് -20 (കുമ്പള), അടുക്ക ബിലാൽ മസ്ജിദ് ഓപ്പോസിറ്റ് ചുക്കിരിയടുക്ക റോഡ് -20 (മംഗൽപാടി), ബീച്ച് റോഡ് ടു കണ്വാതീർഥ റോഡ് -15 (മഞ്ചേശ്വരം), കയർകട്ടെ നൂത്തില റോഡ് -20 (പൈവളികെ), കോടിച്ചാൽ -പുത്തിഗെ വയൽ റോഡ് -15 (പുത്തിഗെ), പാവൂർ-കുണ്ടാപ്പു പാലത്തടി റോഡ് -20 (വോർക്കാടി), കുരടുക്ക-ബെദ്രംപള്ള ലിങ്ക് റോഡ് -20 (എന്മകജെ).
ബോർക്കള-കോളിയൂർ മസ്ജിദ് റോഡ്-15 (മീഞ്ച), എൻ.എച്ച് ബദ്രിയ്യ നഗർ പെർവാഡ് റോഡ് -25 (കുമ്പള), ബന്തിയോട് മാണിഹിത്തിലു റയിൽവേ ട്രാക്ക് റോഡ്-20 (മംഗൽപാടി), ഹൈഗ്ലോഡി റോഡ് -30 (മഞ്ചേശ്വരം), പച്ചമ്പള -കണ്ണാടിക്കാന റോഡ് -20 (പൈവളികെ), കന്തൽ റോഡ് -20 (പുത്തിഗെ).
കജപദവ് മുതൽ മലർ റോഡ് -20 (വോർക്കാടി), ഏൽക്കാന ഉറുമി റോഡ് -20(എന്മകജെ), ബണ്ടജാൽ പാദമ്മാർ റോഡ് -15 (മീഞ്ച), മുളിയടുക്ക-ബല്ലമ്പാടി റോഡ് -15 (കുമ്പള), ഒബർള ജുമാമസ്ജിദ് റോഡ് -30 (മംഗൽപാടി), മേലങ്കടി കജ കൊപ്പള റോഡ് -18 (മഞ്ചേശ്വരം), ഭർണ്ണിക്കട്ട മുഗർ ചൊട്ടത്തൂർ താരിഗുഡ്ഡെ എസ്.സി കോളനി റോഡ് -20 (കുമ്പള), പച്ചമ്പള-ഇച്ചിലങ്കോട്-ജുമാമസ്ജിദ്-വിഷ്ണുമൂർത്തി ടെമ്പിൾ റോഡ് -30 (മംഗൽപാടി) എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഭരണാനുമതി ലഭ്യമായത്.
ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കി പ്രവൃത്തി തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.