പിലിക്കോട് കാർഷിക പഠനകേന്ദ്രം ഒരുങ്ങുന്നു
text_fieldsചെറുവത്തൂർ: കാർഷിക സർവകലാശാലക്ക് കീഴിലുള്ള പിലിക്കോട്ട് കാർഷിക പഠനകേന്ദ്രം ഒരുങ്ങുന്നു. കൃഷിയുമായി ബന്ധപ്പെട്ട അറിവുകൾ പുതുതലമുറക്ക് പകരാൻ വേണ്ടിയാണ് കാർഷിക പഠനകേന്ദ്രം ഒരുങ്ങുന്നത്. ഇതിലേക്കായി പരമ്പരാഗത കാർഷിക ഉപകരണങ്ങൾ ഏറ്റെടുക്കും. ഉപകരണങ്ങൾ നൽകുന്നവർക്ക് തക്കതായ പ്രതിഫലം കാർഷിക സർവകലാശാല നൽകും. താൽപര്യമുള്ളവർ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടണം. പ്രതിഫലം സ്വീകരിക്കാത്തവരുടെ പേരുകൾ ഉപകരണത്തിനൊപ്പം പ്രദർശിപ്പിക്കും. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ടി.എസ്. തിരുമുമ്പിെൻറ പേരിൽ രണ്ടുകോടി രൂപ ചെലവഴിച്ചാണ് കാർഷിക സാംസ്കാരിക പഠനകേന്ദ്രം ഒരുങ്ങുന്നത്. രണ്ടു പതിറ്റാണ്ടു മുമ്പാണ് തിരുമുമ്പ് ഭവനം കാർഷിക സർവകലാശാല ഏറ്റെടുത്തത്.
പരമ്പരാഗത കാർഷിക ഉപകരണങ്ങളായ നുകം, വെള്ളിക്കോൽ, ഏത്താംകൊട്ട, വിത്തുപൊതി, ജലച്ചക്രം, കട്ടക്കുഴ എന്നിവയെല്ലാം കാർഷിക പഠനകേന്ദ്രത്തിൽ പ്രദർശനത്തിന് വെക്കും.
ഔഷധ ഹരിതവനം, നെല്ല്, ഗോതമ്പ് വയലുകൾ, വിവിധതരം ഫാമുകൾ, കുട്ടികൾക്ക് പാർക്ക്, കാർഷികോൽപന്ന പ്രദർശനം എന്നിവയെല്ലാം പഠനകേന്ദ്രത്തിെൻറ ഭാഗമായി ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.