രണ്ടുവർഷത്തെ അധ്വാനം വിജയിച്ചു; അജിത്ത് മുടി കൈമാറി
text_fieldsചെറുവത്തൂർ: കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ വേണ്ടി പലതവണ മുടി വളർത്താൻ ശ്രമിച്ച അജിത്ത് ഒടുവിൽ വിജയിച്ചു. രണ്ടു വർഷമായി പരിപാലിച്ചുവന്ന തെൻറ മുടി കഴിഞ്ഞ ദിവസം മുറിച്ചു. ആസമയത്തുതന്നെ മുടി കൈമാറുകയും ചെയ്തു.
തമിഴ്നാട് തേനിയിലെ, കാൻസർ രോഗികൾക്കായി നിലകൊള്ളുന്ന ഹെയർ ക്രൗൺ എന്ന സംഘടനക്കാണ് മുടി കൈമാറിയത്. പടന്നയിലെ പരേതനായ വത്സൻ - റീന ദമ്പതികളുടെ മകനായ കെ.വി. അജിത്ത് കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദധാരിയാണ്. പഠന സമയത്ത് തുടങ്ങിയ ആഗ്രഹമായിരുന്നു കാൻസർ രോഗികൾക്കായി എന്തെങ്കിലും ചെയ്യണമെന്നത്.
ഇതിനായി പലതവണ മുടി വളർത്തിയെങ്കിലും പാതിവഴിയിൽ ശ്രമം ഉപേക്ഷിക്കേണ്ടിയും വന്നു. കോവിഡിനെ തുടർന്ന് ലോക്ഡൗണും കൂടി ഒത്തുവന്നപ്പോഴാണ് മുടിവളർത്തൽ തെൻറ ആഗ്രഹത്തിലേക്ക് എത്തിക്കാൻ സാധിച്ചത്. രണ്ട് പ്രളയകാലത്തും നിരവധി സഹായങ്ങൾ ദുരിതബാധിതർക്ക് എത്തിക്കുന്ന പ്രവർത്തനത്തിൽ അജിത്ത് പങ്കാളിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.