അരിയിട്ടപാറ ടൂറിസം ഭൂപടത്തിലേക്ക്
text_fieldsചെറുവത്തൂർ: ചീമേനിയിലെ അരിയിട്ടപാറയും കാക്കടവ് പ്രദേശവും ടൂറിസം ഭൂപടത്തിലേക്ക്. ടൂറിസം ഭൂപടത്തിൽ കാസർകോട് ജില്ലയിലെ ബേക്കൽ കോട്ട അടക്കമുള്ള കുറച്ച് പ്രദേശങ്ങൾ മാത്രമേയുള്ളൂ. എന്നാൽ, പ്രകൃതിഭംഗികൊണ്ട് ആകർഷകങ്ങളായ നിരവധി പ്രദേശങ്ങൾ ജില്ലയിലുണ്ട്.
ഇവയെക്കൂടി ഉൾപ്പെടുത്തി കാസർകോടിെൻറ ടൂറിസം മേഖല വിസ്തൃതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കയ്യൂർ-ചീമേനി പഞ്ചായത്തിലെ ഈ പ്രദേശങ്ങൾക്ക് സ്ഥാനം ലഭിച്ചത്.കാക്കടവ് പുഴയുടെ തീരത്തുള്ള അരിയിട്ടപാറ പ്രകൃതിരമണീയമായ സ്ഥലമാണ്.
ദേശാടനപ്പക്ഷികളടക്കം നൂറുകണക്കിന് പക്ഷികളുടെ ആവാസസ്ഥലം കൂടിയാണിത്. അരിയിട്ടപാറയും കാക്കടവും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുന്നതിനായി സ്ഥലങ്ങളുടെ വിഡിയോ, ഫോട്ടോ ശേഖരണം എന്നിവ നടത്തി. ബി.ആർ.ഡി.സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനായി എത്തിയത്.കയ്യൂർ-ചീമേനി പഞ്ചായത്തംഗം സുഭാഷ് അറുകര സംഘത്തിന് പ്രദേശത്തിെൻറ പ്രാധാന്യം വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.