ഭഗത് സിങ്ങും സുഖ്ദേവും; സ്വാതന്ത്ര്യ ദിനത്തിൽ താരങ്ങളായി ഇരട്ടകൾ
text_fieldsരാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഭഗത് സിങ്, സുഖ്ദേവ് എന്നീ ഇരട്ടസഹോദരങ്ങൾ താരങ്ങളാവുകയാണ്. പിലിക്കോട് വയലിലെ എം. വിജയൻ-കെ.പി. ജിഷ ദമ്പതികളുടെ മക്കളാണിവർ.
സ്വാതന്ത്ര്യം തന്നെ ജീവിതം, അടിമത്തമോ മരണം എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി വിപ്ലവം നടത്തി തൂക്കുകയർ സ്വീകരിച്ച ധീരദേശാഭിമാനികളോടുള്ള അടങ്ങാത്ത ആരാധന കൊണ്ടാണ് വിജയൻ മക്കൾക്ക് ഭഗത് സിങ്, സുഖ്ദേവ് എന്നീ പേരുകളിട്ടത്.
14 വർഷം കാത്തിരുന്നിട്ടാണ് വിജയനും ജിഷക്കും ഈ ഇരട്ട കൺമണികൾ പിറന്നത്. പഞ്ചാബിലെ ഭഗത് സിങ്, സുഖ്ദേവ് എന്നിവരുടെ സ്മാരകത്തിലേക്ക് ഈ സ്വാതന്ത്ര്യ ദിനത്തിൽ മക്കളെ കൊണ്ടുപോകാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ, കോവിഡിനെ തുടർന്ന് തീരുമാനം മാറ്റി. ഭഗത്സിങ്ങിനെയും സുഖ്ദേവിനെയും തൂക്കിലേറ്റിയ മാർച്ച് 23 കൊണ്ടുപോകാനാണ് ഇപ്പോൾ പദ്ധതി.
ഒരു വയസ്സ് പിന്നിട്ട ഭഗത് സിങ്ങും സുഖ്ദേവും ധീര ദേശാഭിമാനികളെപ്പോലെ ഏവർക്കും പ്രിയപ്പെട്ടവർ തന്നെ. രണ്ടു പേരെയും ചരിത്രം പഠിപ്പിച്ച് ദേശസ്നേഹികളാക്കുകയെന്നതാണ് തെൻറ ലക്ഷ്യമെന്ന് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് ജീവനക്കാരൻ കൂടിയായ വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.