റാഫി വിളിച്ചാൽ, പറന്നെത്തും പക്ഷികൾ
text_fieldsചെറുവത്തൂർ: റാഫി ഒന്ന് വിളിച്ചാൽ മതി ഏത് പക്ഷിയും പറന്നെത്തും. പിലിക്കോട് എരവിലെ മുഹമ്മദ് റാഫിയാണ് ഓമനപക്ഷികൾക്കായി വീട്ടുമുറ്റത്ത് താവളമൊരുക്കിയത്.
പ്രവാസിയായ മുഹമ്മദ് റാഫി ലീവിന് നാട്ടിൽ വന്നപ്പോൾ കൗതുകത്തിന് തുടങ്ങിയ പക്ഷി വളർത്തലാണ് ഇന്ന് ജീവിതത്തിെൻറ ഭാഗമായത്. ലൗ ബേഡ്സ് മുതൽ അമ്പതിനായിരം വിലവരുന്ന സൺകോണർ വരെയുണ്ട് ഇവിടെ. ജാവ ബേഡ്, ആഫ്രിക്കൻ ബേഡ്, റംബ് ബേഡ്, വിവിധയിനം തത്തകൾ, പ്രാവുകൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങി നിരവധി ഇനം പക്ഷികളുണ്ട്. റാഫിയുടെ വീട്ടിലെത്തിയാൽ ഇവയെ കണ്ട് മനസ്സു നിറച്ച് മടങ്ങാം.
ഏറെ ശ്രദ്ധ നൽകേണ്ട കാര്യമാണ് പക്ഷികളുടെ പരിചരണമെന്ന് റാഫി പറയുന്നു. കൂടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണം കൃത്യമായി നൽകി പരിശീലിപ്പിക്കണം. രാവിലെ പച്ചക്കറികളാണ് ഇവറ്റകളുടെ ഭക്ഷണം. പപ്പായ, മാതളം, തണ്ണി മത്തൻ തുടങ്ങിയ പഴങ്ങളും വിവിധ തരം വിത്തുകളും കഴിക്കാൻ നൽകും. ദിവസവും നിരവധി ആളുകളാണ് റാഫിയുടെ പക്ഷിത്താവളം കാണാനായി എത്തുന്നത്. ഭാര്യ ആജിദയും മകൻ റയ്യാനും ഓമനപ്പക്ഷികളെ പരിചരിച്ച് റാഫിയുടെ കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.