ഈ കെട്ടിടത്തിൽ കച്ചവടം ഇന്നവസാനിക്കും; വഴിയാധാരമായി കച്ചവടക്കാർ
text_fieldsചെറുവത്തൂർ: കാലിക്കടവ് ടൗണിൽ തലയുയർത്തി നിൽക്കുന്ന ബഹുനില കെട്ടിടത്തിൽ കച്ചവടം ശനിയാഴ്ചവരെ മാത്രം. ദേശീയപാത വികസനത്തിെൻറ ഭാഗമായി ഈ കെട്ടിടം പൊളിച്ചുനീക്കും. അതിെൻറ മുന്നോടിയായി കെട്ടിടത്തിൽ നിന്നും കച്ചവടം ഒഴിയാൻ ഉടമകൾക്ക് നിർദേശം നൽകി. വർഷങ്ങളായി കച്ചവടം നടത്തുന്നവരാണ് ഒരു ആനുകൂല്യവും ലഭിക്കാതെ പടിയിറങ്ങുന്നത്. രണ്ടുലക്ഷം രൂപ സമാശ്വാസമായി അനുവദിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നതായി കച്ചവടക്കാർ പറഞ്ഞു.
കെട്ടിടത്തിലെ 11 കച്ചവടക്കാരാണ് മുഴുവൻ സാധനങ്ങളുമായി പടിയിറങ്ങുക. ചിലർ കാലിക്കടവിൽ തന്നെ വാടകക്കെട്ടിടങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗത്തിനും അത് സാധിച്ചിട്ടില്ല. മുപ്പത് വർഷത്തോളമായി കച്ചവടം നടത്തുന്നവരും ഇതിലുണ്ട്.
ഒരു ആനുകൂല്യവും ഇല്ലാതെ പടിയിറങ്ങേണ്ടി വരുന്നതാണ് ഇവരെ ഏറെ വിഷമിപ്പിക്കുന്ന കാര്യം. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിെൻറ മുകളിലെ നിലയിലാണ് പിലിക്കോട് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്. ഈ ഓഫിസ് ചന്തേരയിലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.