നാട്ടുകോഴികൾക്കൊപ്പം ചിക്കിച്ചികഞ്ഞ് കാട്ടുകോഴികളും
text_fieldsചെറുവത്തൂർ: നാട്ടുകോഴികൾക്കൊപ്പം ചിക്കിച്ചികഞ്ഞ് കാട്ടുകോഴികളും. പിലിക്കോട് എരവിലെ കെ.വി. പത്മനാഭെൻറ വീട്ടിലാണ് കോഴികൾക്കൊപ്പം നാല് കാട്ടുകോഴികളും വളരുന്നത്. ഒന്നിച്ച് നടക്കുകയും ഇരതേടുകയും ചെയ്യുമെങ്കിലും ഇടക്ക് ഇവ ഇടയും.
വളരെ ഉയരമുള്ള മരത്തിലേക്ക് പറക്കുകയും വേഗത്തിൽ ഓടുകയും ചെയ്യും. വീടിനുസമീപത്തെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കുറ്റിക്കാട്ടിൽനിന്നാണ് ആദ്യമായി കാട്ട് പൂവൻകോഴി ഇവിടേക്ക് എത്തിയത്.
നാടൻ കോഴികളുമായി ഇണങ്ങുകയും ഇണചേരുകയും ചെയ്തതിനെ തുടർന്നാണ് നാല് കുഞ്ഞുങ്ങൾ വിരിഞ്ഞത്. പരിചയമുള്ളവരൊഴികെ മറ്റ് ആരെ കണ്ടാലും ഇവ ഓടിയൊളിക്കും.
സാധാരണ കോഴികൾക്കൊപ്പം തന്നെയാണ് ഇവ കഴിയുന്നതും. ധാന്യം, കിഴങ്ങ്, പഴങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.