കയർ ഭൂവസ്ത്രമണിയൽ ഉദ്ഘാടനത്തിലൊതുങ്ങി
text_fieldsചെറുവത്തൂർ: ജലസംരക്ഷണത്തിനുള്ള കയർ ഭൂവസ്ത്രമണിയൽ ഉദ്ഘാടനത്തിലൊതുങ്ങി. പിലിക്കോട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കയർ ഭൂവസ്ത്രം പദ്ധതിക്ക് കെങ്കേമമായി തുടക്കമിട്ടെങ്കിലും തുടർനടപടി ഉണ്ടായില്ല. പുത്തിലോട്ട് - വെള്ളച്ചാൽ തോട്ടിെന്റ ഇരുഭാഗങ്ങളിൽ അൽപം മാത്രം കയർ ഭൂവസ്ത്രം വിരിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.
വിരിക്കാനായി കൊണ്ടുവന്ന കയർ ഭൂവസ്ത്രം അലക്ഷ്യമായി റോഡരികിൽ കൂട്ടിയിട്ട നിലയിലാണ്. മഴയും വെയിലുംകൊണ്ട് നശിക്കാതിരിക്കണമെങ്കിൽ ഉടൻ അവ വിരിക്കേണ്ടതുണ്ട്. എന്നാൽ, തുടർനടപടികൾ ഉണ്ടായതുമില്ല.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറയാണ് രണ്ടാഴ്ച്ച മുമ്പ് കയർ വസ്ത്രം വിരിക്കൽ ഉദ്ഘാടനം ചെയ്തത്. പട്ടൻമാർ തോടുമുതൽ ആനിക്കാടി -പുത്തിലോട്ട് - വെള്ളച്ചാൽ - കാലിക്കടവ് വരെയുള്ള 2500 മീറ്റർ തോടും അതിലേക്ക് ഒഴുകിയെത്തുന്ന മണിയറ തോടും ആഴവും വീതിയും വർധിപ്പിച്ച് ഇരുവശങ്ങളും കയർഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്നതിനും അർധ തടയണകൾ നിർമിക്കുന്നതിനുമായിട്ടാണ് പഞ്ചായത്ത് ഭരണസമിതി ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത് .
ഇതിെൻറ തുടർ പ്രവർത്തനമെന്നോണം പഞ്ചായത്തിലെ മുഴുവൻ തോടുകളും കുളങ്ങളും നവീകരിക്കുന്നതിനും എല്ലാ തോടുകളിലും കയർ ഭൂവസ്ത്രം വിരിക്കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. എന്നാൽ, തുടർനടപടികൾ ആരംഭിക്കാത്തത് കർഷകരിലും പ്രദേശവാസികളിലും ഒരുപോലെ ആശങ്ക ഉണർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.