Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 10:41 AM IST Updated On
date_range 6 Sept 2020 10:41 AM ISTകലക്ഷൻ ഏജൻറുമാരുടെ സ്വപ്നങ്ങളിലും കരിനിഴൽ
text_fieldsbookmark_border
ചെറുവത്തൂർ: കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയിൽ സ്വപ്നങ്ങൾ ഇരുളടഞ്ഞ് കലക്ഷൻ ഏജൻറുമാർ. സഹകരണ ബാങ്കുകളിലേക്ക് ദിവസ നിക്ഷേപ സ്കീം പ്രകാരം തുക ശേഖരിക്കുന്നവരാണ് കടുത്ത പ്രതിസന്ധിയിലായത്.
പലയിടത്തും ലോക് ഡൗണാകുന്നതും കടകൾ തുറക്കാത്തതുമാണ് ഏജൻറുമാർക്ക് തിരിച്ചടിയായത്. പ്രതിമാസം 10 ലക്ഷം രൂപവരെ ശേഖരിച്ചിരുന്ന ഏജൻറുമാർ കോവിഡിനെ തുടർന്ന് രണ്ടുലക്ഷം തികക്കാൻതന്നെ നന്നായി വിയർക്കുകയാണ്.
മൂന്നു ശതമാനമാണ് ഇവരുടെ കമീഷൻ. 30,000 രൂപവരെ പ്രതിമാസം പ്രതിഫലം വാങ്ങിയവർക്ക് ഇപ്പോൾ 5000 രൂപയോളമേ ലഭിക്കുന്നുള്ളൂ. നൂറുകണക്കിന് ഏജൻറുമാരാണ് ഓരോ ജില്ലയിലുമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story