അധ്യാപകർക്ക് റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടിയും
text_fieldsചെറുവത്തൂർ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ അധ്യാപകർക്ക് മാഷ് ചുമതലകൾക്ക് പുറമെ റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടിയും വന്നു തുടങ്ങി. ഇന്നു മുതൽ ചുമതല ലഭിച്ചവർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.
ട്രെയിൻ മാർഗം ഇതര സംസ്ഥാനങ്ങളിൽനിന്നും ജില്ലയിലേക്ക് എത്തുന്നവരെ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിെൻറ പരിശോധന, രോഗലക്ഷണമുള്ളവരെ കണ്ടെത്തുക എന്നീ ചുമതലകളാണ് ഇവർ നിർവഹിക്കേണ്ടത്.
എട്ടുമണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളായാണ് ചുമതല നിർവഹിക്കേണ്ടത്. രാവിലെ ആറു മുതൽ ഉച്ചവരെയും, രണ്ടു മുതൽ രാത്രി 10 വരെയും, 10 മുതൽ പുലർച്ചെ ആറുവരെയുമുള്ള ഷിഫ്റ്റുകളാണ് നടപ്പാക്കുക. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് ചുമതല നൽകിയിട്ടുള്ളത്.
വരും ദിവസങ്ങളിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ, പ്രധാന ബസ്സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും അധ്യാപകർക്ക് ചുമതല ലഭിച്ചേക്കും. നിലവിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഭൂരിഭാഗം അധ്യാപകരും മാഷ് ഡ്യൂട്ടി ചെയ്തുവരുന്നുണ്ട്. ഓരോ വാർഡിലെയും വീടുകൾ സന്ദർശിച്ച് കോവിഡ് കണക്കെടുപ്പ്, ബോധവത്കരണം, ആൾക്കൂട്ടം ഒഴിവാക്കാനുള്ള നടപടി തുടങ്ങിയവ നടത്തുക എന്നതാണ് ഇവരുടെ ജോലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.