സിൽവർ ലൈൻ പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കം പ്രതിരോധിക്കും: ഡി.വൈ.എഫ്.ഐ
text_fieldsചെറുവത്തൂർ: കേരളത്തിന്‍റെ സാമൂഹ്യ പുരോഗതിയിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന സിൽവർ ലൈൻ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തടയണമെന്ന് ഡി.വൈ.എഫ്.ഐ. വർഗീയ വലതുപക്ഷ അവിശുദ്ധ സഖ്യത്തെ പ്രതിരോധിക്കാൻ മുഴുവൻ ജനാധിപത്യ വാദികളും മുന്നിട്ടറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മാനവ വികസന സൂചകങ്ങളിൽ വികസിത രാജ്യങ്ങൾകൊപ്പമുള്ള കേരളത്തിന്‍റെ വികസന മാതൃക ലോക ശ്രദ്ധയാകർഷിച്ചിട്ടുണ്ടെന്നും ബൈപാസുകൾ, ഗെയിൽ പൈപ്പ് ലൈൻ, ആറുവരിപാതയും ആരംഭിച്ച് ഇടത് മുന്നണി സർക്കാർ പശ്ചാത്തല വികസനത്തിന് കുതിപ്പേകുകയാണെന്നും സമ്മേളനത്തിൽ പറഞ്ഞു. കെ റെയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനമായ സാമൂഹിക ആഘാത പഠനത്തിന് നാട്ടിയ അടയാള കല്ലുകൾ പിഴുതെറിഞ്ഞ് കലാപാഹ്വാനത്തിന് നേതൃത്വം കൊടുക്കുന്ന വലത് പക്ഷ വർഗീയ ശക്തികളുടെ തെറ്റായ നടപടി ജനങ്ങളിലെത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. 2025 ൽ കെ റെയിൽ പൂർത്തിയായാൽ സംസ്ഥാനത്തുണ്ടാകുന്ന മാറ്റങ്ങൾ ചിലരുടെ ഉറക്കം കെടുത്തുമെന്നതിനാലാണ് അനാവശ്യ പ്രചരണവുമായി ചിലർ രംഗത്ത് വന്നതെന്നും കേരളത്തിന്‍റെ സുനിശ്ചിതമായ വികസന മുന്നേറ്റത്തിന്‍റെ അഭിമാന പദ്ധതിക്കെതിരായി കോ.ലീ.ബി സഖ്യത്തിന്‍റെയും കപട പരിസ്ഥിതി വാദികളുടേയും നീക്കത്തിനെതിരെ കേരളം ഒറ്റ മനസോടെ അണിനിരക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും മയക്കുമരുന്ന് ലഹരി മാഫിയകൾക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു. ജില്ലാ കമ്മറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് എന്നിവർ മറുപടി പറഞ്ഞു. സംഘാടക സമിതിക്ക് വേണ്ടി പി. പി. ചന്ദ്രൻ നന്ദി പറഞ്ഞു. പി .കെ. നിശാന്ത്, സി. ജെ. സജിത്ത്, രേവതി കുമ്പള, എം. രാജീവൻ, ഒ. വി. പവിത്രൻ, കെ. എം. വിനോദ്, എൻ. പ്രിയേഷ്, രതീഷ് നെല്ലിക്കാട്ട്, ബി. സി. പ്രകാശ്, കെ. രാജു, കെ. പി. വിജയകുമാർ, കെ. പി. സുജിത്ത്, സുരേഷ് വയമ്പ്, കെ. മണി, പി. വി. അനു, സജിത, ഷീബ പനയാൽ എന്നിവർക്ക് യാത്രയപ്പ് നൽകി.
പൊതുസമ്മേളനം ടി .കെ. ഗംഗാധരൻ നഗരിയിൽ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഷാലു മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സംഘാടക സമിതി ചെയർമാൻ ഇ. കുഞ്ഞിരാമൻ, സി.പി .എം ജില്ലാ കമ്മിറ്റിയംഗം കെ. വി. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. കെ കനേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഷാലു മാത്യു (പ്രസിഡന്‍റ്) കെ വി നവീൻ, കെ കനേഷ്, അനിഷേധ്യ (വൈസ് പ്രസിഡന്‍റ്) രജീഷ് വെളളാട്ട് (സെക്രട്ടറി) പി ശിവപ്രസാദ്, എ വി ശിവപ്രസാദ്, സാദിഖ് ചെറുഗോളി (ജോയിന്‍റ് സെക്രട്ടറി), കെ സബീഷ് (ട്രഷറർ), സി വി ഉണ്ണികൃഷ്ണൻ, നസിറുദ്ധീൻ, എം വി രതീഷ്, വി ഗിനീഷ് (സെക്രട്ടറിയേറ്റംഗങ്ങൾ). പടം :ഭാരവാഹികൾ ഷാലു മാത്യു (പ്രസിഡണ്ട്), രജീഷ് വെള്ളാട്ട് (സെക്രട്ടറി), സബീഷ് (ട്രഷറർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.