ട്രോളിങ് നിരോധനം നീങ്ങിയിട്ടും മടക്കരയിൽ മീനെത്തുന്നില്ല
text_fieldsചെറുവത്തൂർ: ട്രോളിങ് നിരോധനം നീങ്ങിയിട്ടും മടക്കരയിൽ മീൻ എത്തിയില്ല. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ മത്തിച്ചാകര ഉണ്ടായി എന്നതല്ലാതെ കാര്യമായൊന്നുമില്ല. ദിവസേന നൂറോളം ബോട്ടുകളാണ് മത്സ്യ ബന്ധനത്തിനായി മടക്കരയിൽനിന്നും കടലിലേക്ക് പോകുന്നത്.
ഒരു ബോട്ടിൽതന്നെ നാലു പേരെങ്കിലും ജോലിക്കാരായി ഉണ്ടാകും. ഇവരുടെ കൂലിയും കഴിച്ച് ലാഭമൊന്നും എടുക്കാനില്ലാത്ത സ്ഥിതിയാണ് ബോട്ടുടമകൾക്ക്. അടുത്തിടെവരെ വിലകൂടിയ മീനുകൾ കയറ്റിയയച്ച പ്രദേശംകൂടിയാണ് മടക്കര. എന്നാലിപ്പോൾ മിക്ക ദിവസങ്ങളിലും വെറുംകയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്.
പുലിമുട്ടുവഴി ബോട്ടുകൾ കടന്നുവരുമ്പോൾ മണൽത്തിട്ട ഉയർത്തുന്ന ഭീഷണി പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. മത്സ്യസമ്പത്ത് കുറഞ്ഞതിനെത്തുടർന്ന് പല ബോട്ടുകളും മടക്കര തീരംവിട്ടു. മുമ്പ് കന്യാകുമാരിയിൽ നിന്നുവരെ ബോട്ടുകൾ വന്നിടത്ത് ഇപ്പോൾ തദ്ദേശീയ ബോട്ടുകൾ മാത്രമേ മത്സ്യബന്ധനം നടത്തുന്നുള്ളൂ. മത്സ്യങ്ങൾ കൂടുതൽ കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇവിടത്തെ തൊഴിലാളികളിപ്പോഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.