ധനലക്ഷ്മി സി. ബിനോയ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ജേതാവ്
text_fieldsചെറുവത്തൂർ: വലിയപൊയിൽ നാലിലാംകണ്ടം ജി.യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ധനലക്ഷ്മി സി. ബിനോയ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് വിന്നറായി. 100 വേസ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റ് ചെയ്ത് റെക്കോഡ് വിന്നറായ 43കാരനായ ബംഗ്ലാദേശ് കാരനെ ബ്രേക്ക് ചെയ്താണ് ഈ പന്ത്രണ്ടുകാരി മികച്ച നേട്ടത്തിന് ഉടമയായത്.
108 വെസ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റാണ് ഈ മിടുക്കി ചെയ്തത്. ചിരട്ട, ക്ലേ, ന്യൂസ് പേപ്പർ, പ്ലാസ്റ്റിക് ബോട്ടിൽ, പഴയ തുണി ചെരിപ്പ്, കാർബോർഡ്, ഇലക്ട്രിക് വയർ, കവുങ്ങിൻപാള, പ്ലാസക് കവർ എന്നിവ ഉപയോഗിച്ച് വീട്, ബാൾ, ചെരിപ്പ്, മ്യൂസിക് ഇൻസ്ട്രുമെൻസ്, കാർ ബസ്, കാളവണ്ടി, പക്ഷി, ആന, ശിവലിംഗം എന്നിവയൊക്കെയാണ് ഉണ്ടാക്കിയത്.
കഴിഞ്ഞവർഷം സ്വന്തമായി എഴുതി പാടി അഭിനയിച്ച രണ്ട് ആൽബവും സ്വന്തമായി കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, അഭിനയം ഒരുക്കി, ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. അതിനുശേഷം ഇൻറർനാഷനൽ കമ്പനിയായ ഇറാം ഗ്രൂപ് ചെയ്‌ത ഒരിറ്റ് എന്ന ഷോർട്ട്ഫിലിമിൽ പ്രധാന വേഷം ചെയ്തത് ധനലക്ഷ്മിയാണ്. പ്രശസ്ത സംവിധായകൻ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സീരിയൽ, സിനിമയിൽ വേഷവും ചെയ്തിട്ടുണ്ട്. വലിയപൊയിൽ സി.ഡി. ബിനോയുടെയും സജ്ന ബിനോയിയുടെയും ഏകമകളാണ് ധനലക്ഷ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.