ധനലക്ഷ്മിയുടെ ആഭരണം വിൽക്കാനുണ്ട്
text_fieldsധനലക്ഷ്മി ആഭരണ
നിർമാണത്തിൽ
ചെറുവത്തൂർ: വയനാടിന് കൈത്താങ്ങേകാൻ ധനലക്ഷ്മി നിർമിച്ച ആഭരണങ്ങൾ വിൽപനക്ക്. ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട കുട്ടികൾക്ക് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ് കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ സി. ധനലക്ഷ്മി തന്റെ കഴിവ് ഉപയോഗിച്ച് ആഭരണങ്ങൾ നിർമിച്ചത്. ആഭരണം വിൽപന നടത്തി കിട്ടുന്ന തുകയെല്ലാം സ്കൂളിന്റെ പേരിൽ വയനാടിന് നൽകണമെന്നാണ് മിടുക്കിയുടെ ആഗ്രഹം.
നിമിഷനേരംകൊണ്ട് കരകൗശല വസ്തുക്കൾ നിർമിക്കുന്ന ധനലക്ഷ്മി സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വലബാല്യം പുരസ്കാരജേതാവ് കൂടിയാണ്. സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയ മേളകളിലെല്ലാം നിരവധി തവണ സമ്മാനം നേടിയ ധനലക്ഷ്മി അറിയപ്പെടുന്ന മജീഷ്യ കൂടിയാണ്. നിരവധി സിനിമകളിലും ടി.വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വലിയപൊയിലിലെ ബിനോയ്- സജ്ന ദമ്പതികളുടെ മകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.